‘അള്ള് രാമേന്ദ്രന്റെ’ ട്രെയിലര്‍ എത്തി; മാസ് ഗെറ്റപ്പില്‍ ചാക്കോച്ചന്‍

0
356
Allu Ramendran

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘അള്ള് രാമേന്ദ്രന്റെ‘ ട്രെയിലര്‍ എത്തി. 25,000 രൂപ മുതല്‍മുടക്കില്‍ ‘പോരാട്ടം’ എന്ന ചിത്രം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകന്‍ ബിലഹരിയുടെ പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തില്‍ ‘അള്ള് രാമേന്ദ്രന്‍’ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചാക്കോച്ചന്റെ മാസ് ഗെറ്റപ്പ് തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. മീശ പിരിച്ചെത്തുന്ന രാമേന്ദ്രന്റെ മാസ് ഡയലോഗ് കൂടിചേരുമ്പോള്‍ ആരാധകരും ആവേശത്തിലാകുന്നു. ഒരു പോലീസ് ഡ്രൈവറുടെ വേഷത്തിലാണ് ചാക്കോച്ചനെത്തുന്നത് എന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്.

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ചാന്ദിനി ശ്രീധരന്‍, അപര്‍ണ ബാലമുളി, കൃഷ്ണ ശങ്കര്‍, സലീം കുമാര്‍ എന്നിങ്ങനെ വലിയൊരു താരനിരതന്നെയുണ്ട്. സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ ജിംഷി ഖാലിദ്, എഡിറ്റിംഗ് ലിജോ പോള്‍, സംഗീതം ഷാന്‍ റഹ്മാന്‍.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here