വിനയന്റെ ആകാശഗംഗ വീണ്ടും

0
144

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ, രമ്യ കൃഷ്ണൻ, പുതുമുഖം ആതിര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആകാശഗംഗ 2”.
ധർമ്മജൻ ബോൾഗാട്ടി, വിഷ്ണു ഗോവിന്ദ്, രാജാമണി, ഹരീഷ് കണാരൻ, ഹരീഷ് പേരടി, സുനിൽ സുഖദ, ഇടവേള ബാബു, റോയ് ആന്റണി, പ്രവീണ, തെസ്നിഖാൻ, ശരണ്യ ആനന്ദ്, നിഹാരിക, കനകലത, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മാണിക്കശ്ശേരി കോവിലകം ഇന്നും അവിശ്വസിനീയമായ ഭയപ്പെടുത്തുന്ന സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ആതിരയും കൂട്ടരും ഇറങ്ങി തിരിക്കുന്നു. അതോടെ കോവിലം വീണ്ടും ദുർലക്ഷണങ്ങളുടെ കേളിരംഗമാകുന്നു. തുടർന്നുണ്ടാകുന്ന ഭീതിജനകങ്ങളായ മുഹൂർത്തങ്ങളാണ് ആകാശ ഗംഗ 2 എന്ന ചിത്രത്തിൽ വിനയൻ ദൃശ്യവൽക്കരിക്കുന്നത്.
ആകാശ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കാൽവിൻ, പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, കല – ബോബൻ, മേക്കപ്പ് – റോഷൻ ജി, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റിൽസ് – അരുൺ കെ ജയൻ, പരസ്യക്കല – ഓൾഡ് മങ്കസ്, എഡിറ്റർ – അഭിലാഷ് വിശ്വനാഥ്, അസോസിയേറ്റ് ഡയറക്ടർ – രതീഷ് പാലോട്, അസിസ്റ്റന്റ് ഡയറക്ടർ – അനൂപ് പി, മിഥുൻ ബാബു സഞ്ജയ്, ആൽവിൻ സേവ്യർ, അമൽ ബേബി, പ്രാെഡക്ഷൻ മാനേജർ – ജസ്റ്റിൻ കൊല്ലം, അനു പത്മനാഭൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഇക്ബാൽ പാനായിക്കുളം. നവംബര്‍ ഒന്നിന് “ആകാശ ഗംഗ 2” പ്രദര്‍ശനത്തിനെത്തുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here