രക്തം നിറഞ്ഞ മുറി

0
296
ajesh-nallanchi-raktham-niranja-muri

അജേഷ് നല്ലാഞ്ചി

വണ്ണാമ്പല നിറഞ്ഞ
ഈ ഗുഡുസു മുറിക്ക്
ഓലക്കണ്ണി നനഞ്ഞ മണമാണ്..
ചുമർ നിറയെ
ചൊട്ടപ്പുഴുക്കളാണ്…

പല്ലി
പാറ്റ
തേരട്ട
കരിങ്കണ്ണി
അണങ്ങ്
ചേക്കാലി
പിന്നെ പേരറിയാത്ത
അനേകം ചെറുജീവികളുടെ സത്രം..

ചിതൽ
പുറം ജനാലയ്ക്ക് താഴെ ചാരി വച്ച
മാച്ചിപ്പട്ട വഴി
ഏത് നിമിഷവും അകത്ത് കയറും….

നീ
ഇവിടെ ഉപേക്ഷിച്ച് പോയ
കളർ പെൻസിലുകൾ കൊണ്ട്
ഞാൻ ഓർമയെ
വരച്ചെടുക്കുകയാണ്…..

വസന്തമെത്തും മുൻപ്
നീ വരുമെന്ന്
എനിക്കൊരുറപ്പുമില്ല…….

ഈ മുറിയുടെ വാതിലിന്മേൽ
ടക് ടക് ടക്
എന്ന് നിന്റെ വിരലുകൾ ശബ്ദിക്കുന്നത് കേട്ട്
ഞാനുണരുമോ എന്നും
ഉറപ്പില്ല….

പല്ലിയോടൊ
പാറ്റയോടൊ
കരിങ്കണ്ണി ഇത്യാദികളോടോ
നിനക്ക് സംവദിക്കാനറിയില്ലെന്നത് കൊണ്ട് തന്നെ


ചിത്രങ്ങളുടെ
ജീവശാസ്ത്ര രഹസ്യങ്ങൾ
നിനക്ക്  കണ്ടെത്താനാവില്ല…

വരൂ
ഭക്ഷിക്കൂ

മുറിയിലെ
രക്തം എന്ന്
കഴുക്കോലിൽ തൂങ്ങുന്ന
വയസ്സൻ വവ്വാല്
നിന്നോട് പറയും….

വരൂ
ഭക്ഷിക്കൂ

മുറിയിലെ
രക്തം….


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827


ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here