100 ഓളം ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന,കേരളത്തിലെ ഏറ്റവും വിശാലമായ പൈതൃക ഗ്രാമമായ അഹല്യ ഹെറിറ്റേജ് വില്ലേജിൻറെ ഈ വർഷത്തെ വിദ്യാർഥികൾക്കുള്ള സമ്മർ ക്യാന്പ് ഏപ്രില്‍ 8 മുതൽ 17 വരെ നടക്കുന്നു.ജില്ലയിലെ ഏറ്റവും വിപുലമായ കുട്ടികളുടെ ക്യാമ്പ് കൂടിയാണിത്. പാലക്കാട് കഞ്ചിക്കോടിനടുത്ത് കോഴിപ്പാറയിലെ അതിമനോഹരമായ അഹല്യ പൈതൃക ഗ്രാമത്തിൽ നടക്കുന്ന 10 ദിവസത്തെ ക്യാമ്പിൽ ചിത്രം വര, പെയിൻറിംഗ്, ക്ളേ മോഡലിംഗ്, നാടകം, നാടൻപാട്ട്, ജലസംരക്ഷണം, കർണാടക സംഗീതം, നൃത്തം, കഥകളിസംഗീതം, നങ്ങ്യാർകൂത്ത്, മൺപാത്ര പെയിൻറിംഗ് കാർട്ടൂൺ, സ്റ്റാൻറപ് കോമഡി, കേരളീയ വാദ്യ കല എന്നീ വിപുലമായ വിഷയങ്ങളുണ്ട്.കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ.കുട്ടപ്പൻ, പ്രമുഖ നങ്ങ്യാർകൂത്തു കലാകാരി കലാമണ്ഢലം സിന്ധു, സുപ്രസിദ്ധ ചിത്രകാരിയും ലളിതകലാ അക്കാദമി അംഗവുമായ ശ്രീജ പള്ളം, സംസ്ഥാന അവാർഡ് ജേതാവും നാടക കലാകാരിയുമായ ശ്രീജ ആറങ്ങോട്ടുകര, ജലസംരക്ഷണ വിദഗ്ദൻ വാസുദേവൻ പിള്ള, പ്രമുഖ കഥകളി ഗായകൻ കലാനിലയം ഹരി, കേന്ദ്രീയ വിദ്യാലയം കർണാടക സംഗീതാധ്യാപകനായിരുന്ന ചിറ്റൂർ എം.ബി.മണി, പ്രമുഖ സ്റ്റാൻറപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ, വാദ്യപ്രമുഖൻ മണികണ്ഠൻ പെരിങ്ങോട്, കാർടൂണിസ്റ്റ് ഉണ്ണി, പ്രമുഖ നാടക പ്രവർത്തകനും സ്കൂൾ ഓഫ് ഡ്രാമ അധ്യാപകനുമായ ശ്രീജിത് രമണൻ, പ്രസിദ്ധ ചിത്രകാരൻ ദേവൻ മടങ്ങർലി, ശിൽപി ഹരികൃഷ്ണൻ, കളിമൺശിൽപി ബിജി കൊങ്ങാരപ്പിള്ളി, തുടങ്ങിയ വിദഗ്ദരാണ് ക്യാന്പിൽ കുട്ടികളോടൊപ്പം കൂടാനെത്തുന്നത്. ഇതോടൊപ്പം ഏപ്രില്‍ 8 മുതൽ 12 വരെ പുരാതനങ്ങളായ ഗൃഹോപകരണങ്ങൾ, കാർഷികോപകരണങ്ങൾ, വാദ്യങ്ങൾ, വസ്ത്രരീതികൾ, നാണയങ്ങൾ, കറൻസികൾ എന്നിവയുടെ ശേഖരങ്ങൾ സൂക്ഷിക്കുന്ന പ്രമുഖർ ഒരുക്കുന്ന ജില്ലയിലെ ഏറ്റവും വലിയ പുരാവസ്തു പ്രദർശനം കൂടി ഉണ്ടായിരിക്കും. ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 31 നകം 99479 10706 , 94952 66166 എന്നീ നന്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. ഭക്ഷണം, താമസം എന്നിവയോടു കൂടി തികച്ചും വീട്ടിലെ അന്തരീക്ഷത്തിൽ നടക്കുന്ന ഉല്ലാസകരമായ ഈ ക്യാന്പിൽ അഞ്ചാം ക്ളാസ് പരീക്ഷ എഴുതിയവർ മുതൽ പ്ളസ്ടു പരീക്ഷ എഴുതിയിരിക്കുന്ന കുട്ടികൾക്കു വരെ പങ്കെടുക്കാം.
മറ്റു നിർദേശങ്ങൾ
1.ക്യാന്പ് തുടങ്ങുന്ന ഏപ്രില്‍ 8നു കാലത്ത് 10 ദിവസത്തേക്കുള്ള വസ്ത്രങ്ങൾ, (ചൂടുകാലത്തേക്കു പറ്റിയവ മാത്രം) ബ്രഷ്, പേസ്റ്റ്, സോപ്പ്, തോർത്ത് എന്നീ അത്യാവശ്യ വസ്തുക്കൾ സഹിതം കൃത്യം 9 മണിക്കു അഹല്യ ഹെറിറ്റേജ് വില്ലേജിലെത്തി രജിസ്റ്റർ ചെയ്യണം. ഈ സമയത്ത് രക്ഷിതാവ് കൂടെ വരണം. അവർക്ക് ഉടൻ പോകാവുന്നതാണ്.
2. കുട്ടികൾക്ക് സുരക്ഷിതമായി താമസം ഭക്ഷണം എന്നിവ നൽകും. അത്രയും നിർബന്ധമുള്ള കുട്ടികളെ നിത്യവും 10 മണിക്കു കൊണ്ടുവന്നാക്കി വൈകീട്ട് 5 മണിക്കു കൊണ്ടുപോകാവുന്നതാണ്. അപ്പോൾ രാത്രി 9 മണിവരെ ഉള്ള അവരുടെ സന്തോഷങ്ങളും സഹജീവന അനുഭവങ്ങളും നഷ്ടമാവും.
3.ക്യാന്പ് ഫീ 500 അടക്കാൻ സാധിക്കുന്നവർക്ക് രജിസ്ട്രേഷൻ സമയത്ത് അടക്കാം. സാധിക്കാത്തവർക്ക് ഫ്രീയായി ക്യന്പിൽ ഒരേ പരിഗണനയോടെ പങ്കെടുക്കാം.
4.എന്തു സംശയങ്ങൾക്കും 99479 10706 , 94952 66146 എന്നീ നമ്പറുകളിൽ വിളിക്കാം.
5.ക്യാന്പ് നടക്കുന്ന അഹല്യ ക്യാന്പസിൽ ഒരു ആയുർവേദ മെഡിക്കൽ കോളേജ്, കുട്ടികളുടേയും സ്ത്രീകളുടെയും ആശുപത്രി, ഒരു ഡയബറ്റിക് ഹോസ്പിറ്റൽ, വിപുലമായൊരു കണ്ണാശുപത്രി എന്നിവയും IIT ഉൾപ്പെടെ മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
6.രക്ഷിതാക്കൾക്കും മുതിർന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാൻ നേരത്തേ അനുവാദം വാങ്ങി PER DAY ചെറിയൊരു തുക അടച്ചാൽ മനോഹരമായ ഈ പൈതൃക ഗ്രാമത്തിൽ 10 ദിവസങ്ങളും താമസിക്കാം. ക്യാന്പിൽ പങ്കെടുക്കാം.
7.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ മൊബൈൽ ഫോണിൽ നിന്നും ബന്ധപ്പെട്ട് സ്വന്തം അഡ്രസ് പിൻകോഡ് സഹിതം അയച്ചു തന്നാൽ അപേക്ഷാ ഫോം അയച്ചു തരും. അവ ഏപ്രിൽ 2നുള്ളിൽ
ഡയറക്ടർ, അഹല്യ ഹെറിറ്റേജ് വില്ലേജ്,
അഹല്യ കാന്പസ്,
കോഴിപ്പാറ. പി.ഒ.
പാലക്കാട് ജില്ല, പിൻ 678 557
ഫോൺ ഃ 04923 235 564
എന്ന വിലാസത്തിൽ അയക്കണം. എന്തെങ്കിലും കാരണത്താൽ അയക്കാൻ സമയം ലഭിക്കാതെ വന്നാൽ രജിസ്ട്രേഷൻ സമയത്ത് പൂരിപ്പിച്ചു നൽകിയാൽ മതി. നേരത്തേ വിളിച്ചു ബുക്ക് ചെയ്യാൻ സാധിക്കാത്ത 5 കുട്ടികൾക്കു മാത്രം രജിസ്ട്രേഷൻ സമയത്ത് നേരിട്ട് വന്നു ക്യാന്പിൽ ചേരാവുന്നതാണ്.
എന്ന്
അസി.ഡയറക്ടർ
അഹല്യ ഹെറിറ്റേജ് വില്ലേജ്
99479 10706