ഏപ്രിൽ 6,7,8 തീയ്യതികളിൽ നടക്കുന്ന അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 ന് വൈകിട്ട് 5 മണിക്ക് “സിനിമയുടെ ഇടം” എന്ന വിഷയത്തിലാണ് ഓപ്പന്‍ ഫോറം. സംവിധായകൻ ജീവൻ, സിനിമ നിരൂപകയും മാധ്യമ പ്രവർത്തകയുമായ അപർണ്ണ പ്രശാന്തി, അനശ്വര എന്നിവർ പങ്കെടുക്കും.
അടൂർ മാർത്തോമ യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന മേളയുടെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ് ആണ്.