അടയാളങ്ങൾ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കാസർകോടിലെ കലാകാരന്മാർ

0
171

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കാസർകോട്ടെ കലാകാരന്മാർ. ‘കാസർകോടിനൊരിടം’, ‘നമ്മൾ’ എന്നീ സംഘടനകളുടെ സഹകരണത്തോടെ Fireflies എന്ന കൂട്ടായ്മ ആണു വിവിധ കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദർശനവും വിറ്റഴിക്കലും ലക്ഷ്യമിട്ട് മേള‌ നടത്തുന്നത്. അടയാളങ്ങൾ എന്ന് പേരിട്ട ജില്ലയിലെ പ്രമുഖ ചിത്രകാരന്മാരും കേന്ദ്ര സർവ്വകലാശാലയിലെ‌ ‘kinghts of Athena’ എന്ന കലാകൂട്ടായ്മയും അടക്കമുള്ള ഒരു പറ്റം കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശനത്തിനെത്തി. കാഞ്ഞങ്ങാട് കോട്ടഞ്ചേരി ബസ്സ്റ്റാന്റ് പരിസരത്ത് മേള‌ ജില്ലാ‌‌ കളക്ടർ സജിത് ബാബു ഉദ്ഘാടനം ചെയ്തു.

പ്രദർശനം 20-ന് അവസാനിക്കും. ഇന്ന് ലൈവ് കാരിക്കേച്ചർ വരയും പെന്സില് കാർവിങ്ങും ഉണ്ടാകുന്നതാണു.

പ്രദർശന മേളയിലേക്ക്‌ കലാസൃഷ്ടികൾ‌ സമർപ്പിക്കാൻ തയാറുള്ളവർ 7736365958 എന്ന നമ്പറിൽ ബന്ധപ്പെടണം എന്നും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here