നടി അപര്‍ണ നായര്‍ തൂങ്ങിമരിച്ച നിലയില്‍

0
135

തിരുവനന്തപുരം: സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം.

ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപര്‍ണ അഭിനയിച്ചു. സഞ്ജിതാണ് അപര്‍ണയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here