അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

0
225

2023ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്‌സ് നല്‍കുന്നതാണ് പുരസ്‌കാരം. ടികെ രാമകൃഷ്ണന്‍ പുരസ്‌കാരം അടൂര്‍ഗോപാലകൃഷ്ണന്. സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരന്‍, എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

പുരസ്‌കാരങ്ങള്‍

കവിത – കെ ജയകുമാര്‍, പിഎന്‍ ഗോപീകൃഷ്ണന്‍
കഥ – പിവി ഷാജി കുമാര്‍
നോവല്‍ – എസ് അജയ്കുമാര്‍, മാനസീദേവി
ബാലസാഹിത്യം – പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍
നാടകം – എമില്‍ മാധവി, ജോണ്‍ ഫെര്‍ണാണ്ടസ്
വിജ്ഞാന സാഹിത്യം – ഡോ. ബി ഇക്ബാല്‍, ബി ശ്രീകുമാര്‍
നിരൂപണം (ശക്തി തായാട്ട് അവാര്‍ഡ്) – സജയ് കെവി, പിജി സദാനന്ദന്‍
ഇതര സാഹിത്യം (ശക്തി എരുമേലി പുരസ്‌കാരം) – വിഎസ് രാജേഷ്, ശ്രീകല മുല്ലശ്ശേരി


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here