അബ്രഹാം ലിങ്കൺ അവാർഡ് ക്യാപ്റ്റൻ ബിനോയ് വരകിലിന്

0
297
Binoy Varakil

ചെന്നൈ: അമേരിക്കയിലെ മേരിലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹ്യൂമൻ കെയർ റൈറ്സ് ഇന്റർനാഷണൽ  സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ സേവന മേഖലകളിൽ മികവ് തെളിയിക്കുന്നവർക്കു നൽകി വരുന്ന അബ്രഹാം ലിങ്കൺ എക്സലന്സ് അവാർഡ് ക്യാപ്റ്റൻ ബിനോയ് വരകിലിന് ലഭിച്ചു. ചെന്നൈ വെസ്റ്ററ്റിൻ പാർക്ക് റെസിഡെൻസിയിൽ വെച്ച് നടന്ന ചടങ്ങിൽ യുണൈറ്റഡ് ഹ്യൂമൻ കെയർ റൈറ്സ് ഇന്റർനാഷണലിന്റെ അന്തർദേശീയ പ്രസിഡന്റ് ഡോക്ടർ സെൽവിൻ കുമാർ പുരസ്കാരം വിതരണം ചെയ്തു.

ലണ്ടനിലെ റോമൻ ബുക്സ് പ്രസിദ്ധീകരിച്ച മൗണ്ടൻസ് റിവേഴ്സ് ആൻഡ് സോൾജിയേഴ്സ് എന്ന നോവലാണ് ക്യാപ്റ്റൻ ബിനോയ് വരകിലിനെ അവാർഡിന് അർഹനാക്കിയത്.

അധ്യാപകൻ, ആർമി ഓഫീസർ എന്നീ നിലകളിലുള്ള സ്തുത്യർഹമായ സേവനത്തിനു പുറമെ സാഹിത്യരംഗത്തും സജീവ സാന്നിധ്യമായ ബിനോയ് ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനഞ്ചു കൃതികളുടെ രചയിതാവാണ്.

captain binoy varakil

2016-അന്താരാഷ്ട്ര സാഹിത്യ മത്സരത്തിൽ ഷേക്സ്പിയർ ആസ് യു ലൈക് ഇറ്റ് സ്പെഷ്യൽ ജൂറി അവാർഡ്, 2019-ലിപി-പ്രവാസ ലോകം സാഹിത്യ പുരസ്കാരം എന്നീ അവാർഡുകളും ക്യാപ്റ്റൻ ബിനോയ് വരകിൽ നേടിയിട്ടുണ്ട്.

ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും , എൻ.സി .സി .കമ്പനി കമ്മാൻഡറുമാണ്  ക്യാപ്റ്റൻ ബിനോയ് വരകിൽ. കുന്നമംഗലം നവജ്യോതി സ്കൂൾ അധ്യാപികയായ ഹർഷായാണ് ഭാര്യ.  ഗൂഡ്വിൻ, ആൻജെലിൻ എന്നിവർ മക്കളാണ്.

മാർച്ച് ഇരുപത്തിയെട്ടാം തിയ്യതി വാഷിംഗ്ടൺ ഡി .സി .യിൽ നടക്കുന്ന അന്തർദ്ദേശീയ സമാധാന സമ്മേളനത്തിലേക്ക് ക്യാപ്റ്റൻ ബിനോയ് വരകിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here