അനസ് എൻ.എസ്
ഒരു വ്യക്തിയുടെ രക്തസാക്ഷിത്വമാണ് ഇപ്പോഴും ഒരു ‘പ്രശ്നം’ address ചെയ്യപ്പെടാനുള്ള മാനദണ്ഡം.
Conversion therapy യെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ സിസ്റ്റം അഞ്ജന ഹരീഷിന്‍റെ മരണം വരെ കാത്തു. ഇപ്പോള്‍ SRS ന്‍റെ പേരിലുള്ള ചൂഷണങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ അനന്യയും മരിക്കേണ്ടി വന്നു.
ഗേ വിവാഹത്തിന് വേണ്ടിയുള്ള കോടതിയിലെ ഹര്‍ജിയില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പ്രസ്താവന ‘ഇത് നടക്കാതെ ആരും മരിക്കുന്നൊന്നുമില്ലല്ലോ’ എന്നായിരുന്നു. ആരെങ്കിലും മരിച്ചാല്‍ മാത്രം നടപടികള്‍ ഉണ്ടാക്കാം എന്നതാണ് ക്വിയര്‍ മനുഷ്യരെ കുറിച്ചുള്ള ഭരണകൂടതാല്‍പര്യം.
‘ജീവിച്ചിരിക്കുമ്പോള്‍ നിനക്കൊന്നും മനുഷ്യരുടെ പരിഗണന തരില്ല’ എന്ന് തന്നെയാണ് ഈ സിസ് ഹെറ്ററോ സമൂഹത്തിന്‍റെ ക്വിയര്‍ മനുഷ്യരോടുള്ള മനോഭാവം.
പൂര്‍ണതയൊക്കെ സിസ് ജെന്‍ഡര്‍ ആണിനും പെണ്ണിനും മാത്രം ചേരുന്ന പേരാണ് എന്ന യുക്തിയെ normalise ചെയ്തവര്‍ക്ക് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ സര്‍ജറി ‘ദൈവം തന്നതിനെ തിരുത്തുന്ന’ ധിക്കാരമാണ്. ആണില്‍ നിന്നും പെണ്ണ് എന്നും പെണ്ണില്‍ നിന്ന് ആണും എന്നല്ലാതെ ഈ മനുഷ്യര്‍ക്ക് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ കുറിച്ച് സംസാരിക്കാന്‍ പോലും അറിയില്ല. Biological Sex നോട് ഒത്ത് പോകുന്ന മനോഭാവം ഇല്ലാത്തവരൊക്കെ ഏതെങ്കിലും സര്‍ജറി നിര്‍ബന്ധമായി ചെയ്തു ‘പൂര്‍ണത’ നേടിയിരിക്കണം എന്ന നിര്‍ബന്ധബുദ്ധി കൂടിയാണ് ഈ ബൈനറിയുക്തികള്‍ പറഞ്ഞുവെയ്ക്കുന്നത്. സിസ് ജെന്‍ഡറിന് പുറത്തുള്ള എല്ലാ ജെന്‍ഡര്‍ വ്യക്തിത്വത്തിനും ഒറ്റമൂലിയായി ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുന്ന നിരുത്തരവാദപരായ ശീലം പോലും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ പ്രശ്നങ്ങളെ അവരുടെ പക്ഷത്തു നിന്ന് ചിന്തിക്കാതെ സമീപിക്കുന്ന നിലവിലെ സിസ് ഹെറ്ററോ ബൈനറി ഘടനയുടെ ഉദാസീനതയാണ്.
ഈ ഉദാസീനതയാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ കുറിച്ച്, ഇന്‍റര്‍സെക്സ് മനുഷ്യരെ കുറിച്ച് മെഡിക്കല്‍ സമൂഹം മുന്നോട്ട് വെയ്ക്കുന്നത്. ഇന്നും ഒരു ഇന്‍റര്‍സെക്സ്-ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യന്‍ ചികില്‍സയ്ക്ക് ചെന്നാല്‍ ‘ഇതേ കുറിച്ച് പഠിച്ചിട്ട് വരാം’ എന്നൊരു ഡോക്ടര്‍ പറയുന്നത് ഇവര്‍ പഠിച്ചിടത്തൊന്നും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ ചികില്‍സയ്ക്ക് ‘യോഗ്യരാ’ണ് എന്ന് കരുതാത്തത് കൊണ്ടാണ്.
മെഡിക്കല്‍ സിലബസിലെ ട്രാന്‍സ്ഫോബിയയെ കുറിച്ച് പറയുമ്പോള്‍ ‘അയ്യോ ഈ LGBTIQ മാഫിയ ഞങ്ങളുടെ അക്കാദമിക് സ്വാതന്ത്ര്യത്തെ ഹൈജാക്ക് ചെയ്യുന്നേ’ എന്ന് പുലമ്പുന്ന elite ഡോക്ടര്‍സമൂഹമാണ് ഇവിടെ ഭൂരിപക്ഷം.
അറിയാത്ത സര്‍ജറികള്‍ കാശിനു വേണ്ടി ചെയ്തു തള്ളുന്ന ഭീകരകേന്ദ്രങ്ങളായി Renai Medicity പോലുള്ള സ്ഥാപനങ്ങള്‍ മാറുന്നതും അതുകൊണ്ടാണ്.
‘ഞങ്ങള്‍ക്ക് ഇവരെ കുറിച്ചൊന്നും പഠിക്കേണ്ട ബാധ്യതയില്ല. പഠിച്ചിട്ട് വന്നിട്ട് തോന്നിയാല്‍ ചികില്‍സിക്കാം’ എന്ന് ഔദാര്യം വിളമ്പുന്ന മനുഷ്യര്‍ക്ക് എത്ര ക്വിയര്‍ മനുഷ്യര്‍ മരിച്ചാലും വേദന തോന്നില്ല.
This fucking system doesnt want queer people to be around. ‘Unfortunately’ We are here.
Hey system, You are arrogant. So don’t expect queer voices to be polite or decent.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.