കവിത
പ്രസാദ് കാക്കശ്ശേരി
പല വഴിയത്രേ വിഷാദത്തെ വെല്ലാന്‍
അതിലൊന്ന്, ശ്വാസം അകത്തെടുക്കുക
മെല്ലെ, പുറത്തൊടുക്കുക
വലിച്ചെടുത്തതും ഒതുക്കി വിട്ടതും
അലച്ചിലിന്‍ ഗതി അല്ല, അഭാവമാം ഭാവം..
മൃതി നടിച്ച പോല്‍ ശവാസനത്തിലും
യതി ധ്യാനചര്യ പത്മാസനത്തിലും..
അധോഗമനം പോല്‍ അപഹാസ്യമാകും
വിദഗ്ദ്ധ യോഗിതന്‍ അഭയമുദ്രകള്‍..!
കടുംകെട്ട് കെട്ടി കുരുങ്ങുമുല്‍ക്കണ്ഠ
അകം ചുരമാന്തും വിഷാദധൂമിക
ശയനമെത്തയില്‍ ചുരുളുമുള്‍ഭയം
നിസ്സംഗ മാനസം തപിച്ച വന്‍ മടി
ഇടയിടെ ഞെട്ടും ഉറക്കപ്പിച്ചുകള്‍
ഒരേ വഴി;ശ്വാസം, യോഗമര്യാദപാലനം..!
*
അണുവിലുമണു തുരന്ന് കേറുമ്പോള്‍
മുറതെറ്റി ശ്വാസം ഉരുകി വേവുമ്പോള്‍
മതം, ജാതി, വിധി, കൃതാര്‍ത്ഥമാം ധ്യാനം;
നിതാന്തമീ ശ്വാസം ,അരൂപചിത്തവും..
കരുതലായെത്തും പ്രാണ ഞരമ്പുകള്‍ക്കുള്ളില്‍
ഉയിരെഴുമേകമമൃത നിര്‍ത്ധരി..
…
ആത്മ ഓൺലൈനിൽ രചനകൾ പ്രസിദ്ധീകരിക്കാൻ
editor@athmaonline.in | WhatsApp : 9048906827
കാലിക പ്രസക്തം കവേ നിൻ കവനം
കാലിക പ്രസക്തം