നിധിന്‍. വി. എന്‍
ചുറ്റുപാടും നടക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളാണ് ആർട്ടിസ്റ്റ് എന്ന നിലയിൽ എ..ബി.ബിജു ആവിഷ്കരിക്കുന്നത്. ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് വിശുദ്ധപശു എന്ന് പേരിട്ട വെങ്കല ശില്പം. മുഹമ്മദ് അഖ്ലാക്ക് കൊലചെയ്യപ്പെട്ട പശു രാഷ്ട്രീയമാണ് ശില്പം ചർച്ച ചെയ്യുന്നത്.
ദളിതര്‍, സ്ത്രീകള്‍, മുസ്ലീങ്ങള്‍, എഴുത്തുകാര്‍ തുടങ്ങയിവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ പങ്കുവെക്കുന്നതാണ് ബിജുവിന്റെ ശില്പങ്ങൾ. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് ബിജുവിന്റെ ചിത്രങ്ങൾ. 19 ചിത്രങ്ങളും അറ് വെങ്കല ശില്പങ്ങളുമായി ഏകാംഗ ചിത്രപ്രദർശനം ഒരുക്കിയിരിക്കുകയാണ് ബിജു. മാർച്ച് 15ന് ചിത്രകാരിയായ കബിതാ മുഖോപാധ്യാ ഉദ്ഘാടനം ചെയ്ത “സോളിറ്റ്യൂഡ് ഇൻ ബേൺഡ് സിയന്ന ” എന്ന് ചിത്രപ്രദർശനം ഇന്ന് സമാപിക്കും.
ബിജുവിന്‍റെ ചിത്രങ്ങളെ കുറിച്ച് വായിക്കാം: https://athmaonline.in/paitings_of_ab_biju/