വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയിലെത്തിയ അനശ്വരാ രാജനാന് ചിത്രത്തിൻ നായികയായി എത്തുന്നത്.

നർമ്മത്തിന് ഏറെ പ്രാധാന്യം നൽകി സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ക്വീൻ ഫെയിം ഷാരീസ് ജെബിൻ എഴുതുന്നു.
ഒരു ഇന്ത്യൻ പ്രണയ കഥയ്ക്കു ശേഷം സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാദ്ദിഖ് കബീർ നിർവഹിക്കുന്നു. സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, അജിത്ത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.

