ഭാരത് ഭവനില്‍ 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന പ്രകൃതി ക്ഷോഭ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാം ഘട്ട ലോഡുകൾ വയനാടിലേക്കും കോഴിക്കോട്ടേയ്ക്കുമായി യാത്ര തിരിച്ചു. മരുന്നുകളും നിത്യോപയോഗ സാധങ്ങളും വസ്ത്രങ്ങളുമായി പതിനായിരത്തോളം കിലോഗ്രാം സാധനങ്ങളുമായാണ് വണ്ടികള്‍ യാത്ര തിരിച്ചത്. കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും, സംയുക്തമായി സജ്ജീകരിച്ചിരിക്കുന്ന കളക്ഷന്‍ സെന്‍ററിലെ രണ്ടാം ഘട്ട യാത്ര പ്രമുഖ ചലച്ചിത്ര താരം ഇന്ദ്രന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, കരമന ഹരി, റോബിന്‍ സേവ്യര്‍ തുടങ്ങി വിവിധ സാംസ്കാരിക-സാമൂഹിക-സേവന രംഗത്തെ പ്രതിനിഥികളും ഫ്ളാഗ് ഓഫ് വേളയില്‍ സന്നിഹിതരായി. വരും ദിനങ്ങളിലും ഭാരത് ഭവന്‍ 24 മണിക്കൂറും ദുരിതാശ്വാസ സമാഹരണ കളക്ഷന്‍ സെന്‍ററായി പ്രവര്‍ത്തിക്കും