കവിത
ആദിഷ ടി.ടി.കെ
അലക്കു കല്ല്
പൊട്ടിയ കന്യകാത്വം ചോര വാർന്ന്
നിലവിളിച്ചൊലിച്ചിറങ്ങിയ നൂലിഴകളെ
തേച്ചുവെളുപ്പിച്ചെടുത്ത കുമ്പസാരക്കൂട്
അയൽ
പകലുകളിൽ
എത്രയെത്ര ആത്മഹത്യകൾ ശോഭനമാക്കിയ
നീട്ടിവലിച്ച കൊലക്കയർ
വെയിൽ
തണലേ
നീ പ്രണയിക്കുമോ എന്ന പേടി കൊണ്ടാണ്
നിന്നെ തണുപ്പിച്ചു വിട്ട മരച്ചില്ലകളെ
ഞാൻ കരിച്ചു കളയുന്നത്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.