ആസിഫ് അലിയുടെ ‘എ രഞ്ജിത്ത് സിനിമ’

0
345
a renjith cinema

ആസിഫ് അലി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” എ രഞ്ജിത്ത് സിനിമ ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ വെച്ച് നടന്നു.
രഞ്ജി പണിക്കർ, സൈജു കുറുപ്പ്,ആൻസൺ പോൾ,ശ്യാമ പ്രസാദ്,കലാഭവൻ നവാസ് സുനിൽ സുഖദ,ബാലചന്ദ്രൻ ചുള്ളിക്കാട്,സന്തോഷ് ജോർജ്ജ് കുളങ്ങര, കൃഷ്ണ,മുകുന്ദൻ, ജയകൃഷ്ണൻ,പൂജപ്പുര രാധാകൃഷ്ണൻ,ജോഡി ഈരാറ്റുപേട്ട,ജൂവൽ മേരി,അന്ന റെജി കോശി,സബിത ആനന്ദ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബാബു ജോസഫ് അമ്പാട്ടിന്റെ സഹകരണത്തോടെ ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ
നിഷാദ് പീച്ചി നിർമിക്കുന്ന “എ രഞ്ജിത്ത് സിനിമ ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് വേലായുധൻ നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-മനോജ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നമിത് ആർ,123 ഫ്രെയിംസ്,
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,കല-അഖിൽ രാജ് ചിറയിൽ,മേക്കപ്പ്-റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-വിപിൻ ദാസ്,സ്റ്റിൽസ്-ശാലു പേയാട്,ഡിസൈൻസ്-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജോമൻ ജോഷി തിട്ടയിൽ, ടൈറ്റിൽ-ആനന്ദ് രാജേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,ഷമീജ് കൊയിലാണ്ടി.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ് ‘ എ രഞ്ജിത്ത് സിനിമ ‘.
ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.
വാർത്താ പ്രചരണം-എ. എസ്. ദിനേശ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here