എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എ മഹമൂദിന്റെ പേരില്‍ നടത്തുന്ന പതിമൂന്നാമത് പുരസ്‌കാരത്തിന് ചെറുകഥാ സാമാഹാരങ്ങള്‍ ക്ഷണിച്ചു.
2022 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച കഥാ സമാഹാരത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. കഥാസമാഹാരത്തിന്റെ ഒറ്റക്കോപ്പിയാണ് എഴുത്തുകാര്‍ അയക്കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ കഥാ പുരസ്‌കാരം ലഭിച്ച എഴുത്തുകാര്‍ പുസ്തകം അയക്കേണ്ടതില്ല. 10,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി അവസാനം കണ്ണൂരില്‍ നടക്കുന്ന പരിപാടിയില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. എ മഹമൂദ് പുരസ്‌കാര സമിതി, പോസ്റ്റ് വളപട്ടമം. കണ്ണൂര്‍ 670010 എന്ന വിലാസത്തില്‍ ഡിസംബര്‍ 31നകം കൃതികള്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: 9633686605
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

