അവരുടെ ഉറച്ചതീരുമാനമായിരുന്നു അത്. ഞങ്ങൾ പുത്തനുടുപ്പ് അണിയുമെങ്കിൽ കൊയിലാണ്ടി ‘നെസ്റ്റിലെ’ കുട്ടികളും പുത്തനുടുപ്പ് അണിയും! നെസ്റ്റിലെ കിടപ്പു രോഗികളുടെ വിഷയത്തിലും, സ്‌പെഷൽ സ്‌കൂളിലെ (ഡിഫ്രന്റ്‌ലി അബിൾഡ്) കുട്ടികളുടെ വിഷയത്തിലും എന്നും ശ്രദ്ധാലുക്കളായ നെസ്‌റ്റ് ക്യാമ്പസ് ഇനീഷിയേറ്റീവ് പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു പെരുന്നാൾ കോടിയെടുക്കാൻ, ‘ഉള്ളതിൽപാതി’ നെസ്റ്റിലെ മക്കൾക്ക്. ആദ്യം അവരിൽനിന്നുള്ള വിഹിതം ചേർത്തുവെച്ചു. ശേഷം ബിസിനസ്സുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പണം സ്വരൂപിക്കുകയായിരുന്നു. അവിചാരിതമായി കയ്യിൽ വന്ന കൊച്ചു സമ്മാനം കുട്ടികളിലും, അവരുടെ രക്ഷിതാക്കളിലും ഉണ്ടാക്കിയ സന്തോഷം അളവറ്റതായിരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഉദാത്തമായ മാതൃക കാണിച്ച ക്യാമ്പസ് ഇനീഷിയേറ്റീവ് പ്രവർത്തകരെ നെസ്റ്റിൽ ചേർന്നയോഗത്തില്‍ പ്രശംസിച്ചു .