CAP 2018 ഏക ജാലകം വഴി അപേക്ഷിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം നേടാനുള്ള അപേക്ഷകളിൽ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
ജൂൺ 7 , 8 എന്നീ തിയ്യതികളിൽ വേണമെങ്കിൽ പുനഃക്രമീകരണം നടത്താം . ഓപ്ഷൻ മാറ്റാനോ , കോളേജുകൾ മാറ്റാനോ പുനഃക്രമീകരണത്തിൽ അവസരമുണ്ടാകില്ല.
ജൂൺ 13 നാണു ആദ്യ അലോട്മെന്റ് . ജൂൺ 13 മുതൽ 16 വരെയാണ് ആദ്യ അലോട്മെന്റ് ഉറപ്പാക്കാൻ നിർബന്ധ ഫീസ് അടക്കാനുള്ള സമയം.
രണ്ടാം അലോട്മെന്റ് ജൂൺ 19 നു വരും. ഇവർക്ക് ജൂൺ 19 മുതൽ 22 വരെയാണ് നിർബന്ധ ഫീസ് അടക്കാനുള്ള സമയം .
അലോട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും താൽക്കാലികമായോ , സ്ഥിരമായോ കോളേജുകളിൽ പ്രവേശനം നേടണം
മൂന്നാം അലോട്മെന് ജൂൺ 27 നു പ്രസിദ്ധീകരിക്കും . 27 മുതൽ 30 വരെ ഇവർക്ക് നിർബന്ധ ഫീസ് അടക്കാം .
ഇതേ ദിവസങ്ങളിൽ തന്നെ അലോട്മെന്റ് ലഭിച്ചവർ കോളേജുകളിൽ സ്ഥിര പ്രവേശനത്തിനു റിപ്പോർട്ട് ചെയ്യണം .ഈ മാസം 17 മുതൽ 30 വരെ മാനേജ്‍മെന്റ് , സ്പോർട്സ് വിഭാഗങ്ങളിൽ അഡ്മിഷൻ നടക്കും.