വീണ്ടും ഒരു സ്കൂള്‍ കാലമെത്തി. കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയക്കണോ എന്ന സംശയത്തിലാണ് പല മാതാപിതാക്കളും. ജാതിയുടെയും മതത്തിന്റെയും പേരില്‍ വ്യത്യസ്ത സ്കൂളിലേക്ക് അയക്കുന്ന പ്രവണതയെ പരിഹസിച്ചുകൊണ്ട് ശിവദാസ് പൊയില്‍ക്കാവ് ഒരുക്കിയ ഗാനമാണ് “മഴവില്‍ക്കിളികള്‍”.
എലിപ്പെട്ടി എന്ന ശിവദാസ് പൊയില്‍ക്കാവിന്റെ തന്നെ നാടകത്തിലെ ഗാനം മാതൃഭൂമിക്കുവേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. മഴവില്‍ക്കിളികള്‍-ഒരു പൊതുവിദ്യാലയഗാനം എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി ഓര്‍മ്മപ്പെടുത്തുന്നു.
മഴവില്‍ക്കിളികള്‍ – ഒരു പൊതുവിദ്യാലയ ഗാനം
മഴവില്‍ക്കിളികള്‍ – ഒരു പൊതുവിദ്യാലയ ഗാനംവീണ്ടും ഒരു സ്കൂള്‍ വര്‍ഷമെത്തി. ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ ബെഞ്ചിലിരുന്ന പഠിക്കുന്ന പൊതുവിദ്യാലയത്തിന്റെ പ്രസക്തിയിലേക്ക് ഒരു ഗാനം#school_opening #Praveshanolsavam #mathrubhumi
Posted by Mathrubhumi on Thursday, May 31, 2018