കോഴിക്കോട്: തിരുവങ്ങൂര്‍ ശ്രീ നരസിംഹ-പാര്‍ത്ഥസാരഥി പ്രതിഷ്ഠാ ദിനാഘോഷത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച പുല്ലാങ്കുഴല്‍ കച്ചേരി മാറ്റിവെച്ചു. നിപ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് കച്ചേരി മാറ്റി വെച്ചത്. മെയ് 27ന് സംഘടിപ്പിക്കാനിരുന്ന പരിപാടിയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.