കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രണ്ട് പദ്ധതികള്‍ക്കായി ലോഗോയും പേരും ക്ഷണിക്കുന്നു. വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സി.എഫ്.എല്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവയും തെരുവു വിളക്കുകളും പൂര്‍ണ്ണമായി എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന പദ്ധതിയ്ക്കും സംസ്ഥാനത്തെ വീടുകളിലെയും മറ്റ് കെട്ടിടങ്ങളുടെയും പുരപ്പുറത്ത് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുമുള്ള പദ്ധതികളാണ് കെ.എസ്.ഇ.ബി ആസൂത്രണം ചെയ്യുന്നത്. ഇതിനായി മലയാളത്തില്‍ ഒന്നോ രണ്ടോ വാക്കുകളില്‍ കവിയാത്ത പേരും ഉചിതമായ ലോഗോയും ക്ഷണിക്കുന്നു. ഓരോ പദ്ധതിക്കും തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പതിനായിരം രൂപയും പേരിന് അയ്യായിരം രൂപയുമാണ് സമ്മാനം. ലോഗോയും പേരും ജൂണ്‍ 2ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മുന്‍പായി pr.kseb@gmail.com ലേക്ക് അയക്കുക. ഏത് പദ്ധതിക്കാണ് നിര്‍ദേശിക്കുന്നതെന്ന് പ്രത്യേകം വ്യക്തമാക്കണം.