കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് കീഴിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലേക്കും (RPF) റെയിൽവെ പ്രൊട്ടക്ഷൻ സ്പെഷൽ ഫോഴ്സിലേക്കുമുള്ള (RPSF) സബ് ഇൻസ്പെക്റ്റർ തസ്തിക അപേക്ഷകൾ ജൂൺ ഒന്ന് മുതൽ സമർപ്പിക്കാം. വിവിധ റെയിൽവെ സോണുകളിലായി പുരുഷന്മാർക്ക് 819 ഒഴിവുകളും, സ്ത്രീകൾക്ക് 301 ഒഴിവുകളുമുണ്ട്.
തുടക്കം ശമ്പളം 35,400 രൂപക്ക് പുറമെ അലവൻസുകളും ലഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 2018 സെപ്റ്റംബർ, ഒക്റ്റോബർ കാലയളവിൽ യോഗ്യത പരീക്ഷകൾ നടക്കും. കമ്പ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റ് (CBT), മെഡിക്കൽ, ഫിറ്റ്നസ് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തെരെഞ്ഞെടുപ്പ്.
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യത പരീക്ഷ എഴുതുന്നവർക്കോ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാനുള്ള യോഗ്യതയില്ല. 21 വയസ്സിന്റെയും 25 വയസ്സിന്റെയും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന വയസ്സിൽ ഇളവുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : www.indianrailways.gov.in