മെയ് 27ന് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കാര്‍ത്തിക സംഗീതസഭയുടെ നേതൃത്വത്തില്‍ ‘മൃദുലയതരംഗം- 18’ സംഘടിപ്പിക്കുന്നു. കാര്‍ത്തിക സംഗീതസഭയിലെ കുരുന്ന് പ്രതിഭകള്‍ രാവിലെ 10 മണിയ്ക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്മാന് അഡ്വ. കെ. സത്യന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന കലോത്സവ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ അധ്യക്ഷന്‍ പുരസ്കാരം നല്‍കും.
മെയ് 27ന് രാവിലെ 8 മണിയോടെ കലാപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീത കച്ചേരി അരങ്ങേറും. സിന്ധു ദിലീപ് (വയലിന്), വി. ആര് നാരായണ പ്രകാശ് (മൃദംഗം), മങ്ങാട് പ്രമോദ് കുമാര്‍ (ഘടം) എന്നിവര്‍ പക്കമേളം ഒരുക്കും.