കാലിക്കറ്റ് യൂനിവേര്‍സിറ്റിക്ക് കീഴിലെ 288 കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷകള്‍ വ്യാഴം (മേയ് 17) വൈകിട്ട് അഞ്ച് മണി മുതല്‍ സമര്‍പ്പിക്കാം.
www.cuonline.ac.in എന്ന സൈറ്റ് വഴി ഈ മാസം 31 വരെ അപേക്ഷിക്കാം. 265 രൂപയാണ് ഫീസ്. സൈറ്റിലെ പെയ്മെന്റ് ഗേറ്റ് വേയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും, അക്ഷയ ജനസേവ കേന്ദ്രങ്ങള്‍ മുഖേനയും ഫീ അടക്കാം.
ഓരോ കോളേജിലും വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍ക്കാന്‍ നോഡല്‍ ഓഫീസര്‍മാരുണ്ട്. കോളേജുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഫീസ് അടക്കാനുള്ള അവസാന തീയതി
മേയ് 30
അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി
മേയ് 31
ട്രൈല്‍ അലോട്ട്മെന്‍റ്
ജൂണ്‍ 7
ഓപ്ഷന്‍ പുന:ക്രമീകരണം
ജൂണ്‍ 7, 8
ആദ്യ അലോട്ട്മെന്‍റ്
ജൂണ്‍ 13
അലോട്ട്മെന്‍റ് ഉറപ്പുവരുത്താനുള്ള നിര്‍ബന്ധിത ഫീ അടക്കല്‍
ജൂണ്‍ 13 മുതല്‍ 16 വരെ
രണ്ടാം അലോട്ട്മെന്‍റ്
ജൂണ്‍ 19
നിര്‍ബന്ധിത ഫീ അടക്കല്‍
ജൂണ്‍ 19 മുതല്‍ 22 വരെ
സ്പോര്‍ട്സ് ക്വോട്ട റാങ്ക് ലിസ്റ്റ്
ജൂണ്‍ 22
മൂന്നാം അലോട്ട്മെന്‍റ്
ജൂണ്‍ 27
നിര്‍ബന്ധിത ഫീ അടക്കല്‍
ജൂണ്‍ 27 മുതല്‍ 30 വരെ
കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ്
ജൂണ്‍ 27
മാനേജ്മെന്‍റ്, സ്പോര്‍ട്സ് ക്വോട്ട പ്രവേശനം
ജൂണ്‍ 27 മുതല്‍ 30 വരെ
ക്ലാസുകള്‍ ആരംഭിക്കുന്നത്
ജൂലൈ 2
കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആകെയുള്ള 56,000 സീറ്റുകളില്‍ 38,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്‍റ് ഉള്ളത്. ബാക്കി മാനെജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ് ക്വോട്ടകളാണ്.
കാലിക്കറ്റ് യൂണിവേര്‍സിറ്റിക്ക് കീഴിലെ കോളേജുകളും നല്‍ക്കുന്ന കോഴ്സുകളും വായിക്കാന്‍ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം : Calicut Univesrity Colleges & Courses
20 ഓപ്ഷനും കൊടുത്തു എന്ന് ഉറപ്പു വരുത്തുക. അപേക്ഷകള്‍ സ്വന്തം സാന്നിധ്യത്തില്‍ കൊടുക്കാന്‍ പരമാവധി ശ്രമിക്കുക. അക്ഷയ സെന്റര്‍, ഇന്റര്‍നെറ്റ് കഫെ എന്നിവിടങ്ങളില്‍ ഏല്പിച്ചു പോവാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന കോളേജുകളില്‍ / കോഴ്സിന് കഴിഞ്ഞ വര്‍ഷം അലോട്ട്മെന്‍റ് ലഭിച്ച മിനിമം മാര്‍ക്ക് നോക്കുകയും അത് അനുസരിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാക്കിയ ശേഷം ഓപ്ഷന്‍ കൊടുക്കുക.
കഴിഞ്ഞ വർഷത്തെ ഓരോ കോളേജിലേയും ഓരോ കോഴ്സിന്റേയും അലോട്ട്മെൻറ് മിനിമം മാർക്ക് എങ്ങിനെ അറിയാം?