കേരളത്തിന്റെ ശാസ്ത്ര പ്രതിഭ ഡോ.ഇ.സി.ജി. സുദര്‍ശന്‍ വിടപറഞ്ഞു

0
565

കേരളത്തിന്റെ ശാസ്ത്ര പ്രതിഭ ഡോ.ഇ.സി.ജി.സുദര്‍ശന്‍ അന്തരിച്ചു(86). അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം . ആല്‍ബര്‍ട്ട്   ഐന്‍സ്റ്റിന്റെ സിദ്ധാന്തത്തെപ്പോലും തിരുത്തി ശാസ്ത്ര ലോകത്തെ ഞെട്ടിച്ച സുദര്‍ശന്റെ പേര് ഒന്‍പതു തവണ നോബല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായി 1931 സെപ്തംബര്‍ 16-ന് ജനിച്ചു.  എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്നാണ് മുഴുവന്‍ പേര്.

വേദാന്തത്തെയും  ഊര്‍ജ്ജതന്ത്രത്തെയും കൂട്ടിയിണക്കുന്ന സുദര്‍ശന്‍, ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ഐന്‍സ്റ്റീന്‍ സിദ്ധാന്തം തിരുത്തുയെഴുതി. വൈദ്യനാഥ് മിശ്രയും ഒന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടത്തലിനെ ശാസ്ത്ര ലോകം ക്വാണ്ടം സിനോ ഇഫക്ട് എന്നു വിളിച്ചു. പ്രകാശപരമായ അനുരൂപ്യം എന്ന വിളിക്കപ്പെട്ട കണ്ടുപിടിത്തത്തിന് 2005-ല്‍ നോബല്‍ സമ്മാനത്തിന്റെ പടിപ്പുര വരെയെത്തി. ലോകമെങ്ങു നിന്ന് ശാസ്ത്രലോകം സുദര്‍ശന് വേണ്ടി വാദിച്ചുവെങ്കിലും നൊബേലിന് ഒരു വര്‍ഷം മൂന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കില്ലെന്ന വാദത്തില്‍ സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here