അനശ്വര നടന്‍ കലാശാല ബാബു മണ്മറഞ്ഞു

0
508

ചലച്ചിത്ര നടന്‍ കലാശാല ബാബു അന്തരിച്ചു(68) . ഞായറഴ്ച അര്‍ദ്ധരാത്രിയില്‍  എര്‍ണാകുളം  മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യന്‍ പതമശ്രീ കലാമണ്ഡലം കൃഷണന്‍ നായരുടെയും , മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടകവേദികളിലൂടെയാണ് ശ്രദ്ധേയനായത്.

1977-ല്‍ പുറത്തിറങ്ങിയ ഇണയെത്തേടി എന്ന ചിത്രത്തിലുടെ സിനിമയിലെത്തി അരങ്ങേറ്റം കുറിച്ചെങ്കിലും വിജയകരമാല്ലത്തിനാല്‍ നാട്കങ്ങളിലേക്ക് മടങ്ങി. തുടര്‍ന്ന് സീരിയല്ലുകളില്‍  ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ലോഹിദാസിന്റെ  കസ്തൂരിമാനിലെ തീവിഴുങ്ങി ലോന്നപ്പന്‍ മുതലാളിയായി രണ്ടാം വരവ് ഭദ്രമക്കുകയായിരുന്നു. ഇരുത്തം വന്ന വില്ലന്‍ , കണിശക്കാരനായ കാരണവര്‍ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളസിനിമാ പ്രേമികള്‍ക്ക് പരിചിതനാണ്. എന്റ്റെ വീട് അപ്പൂന്റെയും , തൊമ്മനും മക്കളും , രണ്‍വേ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

ഭാര്യ : ലളിത , മക്കള്‍ : ശ്രീദേവി , വിശ്വനാഥന്‍

LEAVE A REPLY

Please enter your comment!
Please enter your name here