അഡോബ് ഇല്ലാത്ത കാലത്തെ പരസ്യകല

0
559

അരുൺ കെ. ഒഞ്ചിയം

ഹൈവേ മുതല്‍ പ്രാദേശിക റോഡുകളില്‍ വരെ തലയുയര്‍ത്തി നില്‍ക്കുന്ന ഹോര്‍ഡിങ്ങുകള്‍. വാട്സപ്പിലും ഫേസ്ബുക്കിലും എത്തുന്ന ഇ – പോസ്ററുകള്‍. മോഹിപ്പിക്കുന്നുണ്ട് നമ്മളെ ഓരോ പരസ്യങ്ങളും. അഡോബ് വിപ്ലവങ്ങള്‍ക്ക് മുന്‍പുള്ള പരസ്യകല ആലോചിച്ചിട്ടുണ്ടോ?

ഫോട്ടോഷോപ്പ്, ഇല്ല്യുസ്‌ട്രേറ്റര്‍, ഇൻഡിസൈൻ തുടങ്ങിയ പ്രോഗ്രാമുകള്‍  ഉപയോഗിച്ച് ഇന്ന് നമുക്ക് ലോഗോകളും പരസ്യങ്ങളും ഡിസൈന്‍ ചെയ്യാം. പക്ഷെ, അഡോബിന്റ ഉദയത്തിനു മുമ്പ് വളരെ ബുദ്ധിമുട്ടുള്ളതും സമയം ചെലവഴിക്കുന്നതുമായ പ്രക്രിയയായിരുന്നു പരസ്യകല. എന്നാൽ ഇന്ന് എളുപ്പത്തിൽ ഫോൺ ഉപയോഗിച്ച് പോലും  പരസ്യ ചിത്രങ്ങളും, ലോഗോകളും മിനിട്ടുകൾക്കകം നിർമിക്കുന്നവരുണ്ട്.

1950 കൾ മുതൽ 1990 വരെ ഗ്രാഫിക് ഡിസൈൻ നിർമിക്കുന്നതിൽ നാടകീയമായ മാറ്റങ്ങൾ വന്നു തുടങ്ങി. ആ കാലഘട്ടത്തിൽ തന്നെ കേരളത്തിലും ഗ്രാഫിക് ഡിസൈനിങ് രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ആ കാലഘട്ടത്തിലെ അത്തരം ചില പരസ്യ ചിത്രങ്ങൾ നിങ്ങൾക്ക് ഇവിടെ കാണാം.

 

LEAVE A REPLY

Please enter your comment!
Please enter your name here