കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വാണിമേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നവസാമൂഹ്യ കൂട്ടായ്മയായ വാണിമേൽ വാട്ട്സ് ആപ്പ് ഗ്രൂപ്പും ഇൻഡോറ അസ്സോസിയേറ്റ്സ് കല്ലാച്ചിയും ചേർന്ന് സംഘടിപ്പിക്കുന്ന ഷോർട്ട്‌ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ നിർമ്മിച്ച മൂന്ന് മിനിറ്റിൽ കവിയാത്ത ഹൃസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. ഹ്രസ്വചിത്രങ്ങള്‍ മെയ് പതിനഞ്ചിന് മുമ്പായി സമർപ്പിക്കണം.
ഏത് ക്യാമറ ഉപയോഗിക്കുന്നു എന്നതിൽ നിബന്ധനകൾ ഇല്ല. ഹ്രസ്വചിത്രത്തിന്റെ സാങ്കേതിക നിലവാരം, സാമൂഹ്യ പ്രസക്തി എന്നിവ പരിഗണിച്ചായിരിക്കും ജൂറി ഏറ്റവും മികച്ച ഫിലിം തെരെഞ്ഞെടുക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ മുൻപ് സംപ്രേഷണം ചെയ്ത ഹ്രസ്വചിത്രങ്ങൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. ഏറ്റവും മികച്ച ഹ്രസ്വചിത്രംത്തിന് 5001 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.
മത്സരത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0097474093101 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
മെയിൽ ഐ.ഡി: ckvnml@gmail.com