കൊയിലാണ്ടി : ചെങ്ങോട്ടുകാവ് സംഗീതഗുരുകുലം സംഘടിപ്പിക്കുന്ന ത്രിമൂർത്തി സംഗീതോത്സവം 2017 മെയ് 22 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തിൽ നടക്കും. പരിപാടിയുടെ ഭാഗമായി, പത്മശ്രീ പുരസ്കാരം നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, അധ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ തിരുവങ്ങൂര്‍ എന്നിവരെ ആദരിക്കുകയും എം.എസ് സുബ്വലക്ഷ്മി പുരസ്കാരം നേടിയ കുമാരി സൂര്യഗായത്രിയെ അനുമോദിക്കുകയും ചെയ്യും. 10.30 മുതൽ വൈകീട്ട് 5 മണി വരെ സംഗീതാരാധനയും വൈകീട്ട് 5.30 ന് സംഗീത കച്ചേരിയും നടക്കും.
കച്ചേരിയിൽ ശ്രീ കോട്ടയം ജമനീഷ് ഭാഗവതർ (വോക്കൽ), ശ്രീ വടകര അനിൽകുമാർ (മൃദംഗം), ശ്രീ ഗണരാജ് കാസർഗോഡ് (വയലിൻ), ശ്രീ വെള്ളാഞ്ഞറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം), പയ്യന്നൂർ ഗോവിന്ദപ്രസാദ് ( മുഖർശംഖ്) എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങള്‍ക്ക് : 9447237626