പയ്യന്നൂർ വിശ്വകലാ അക്കാദമിയും പയ്യന്നൂർ ആർട്ടിസ്റ്റ് ഫോറവും സംയുക്തമായി രാജിവ് നാരായണൻറെ നൂൽചിത്രകലാപ്രദർശനം സംഘടിപ്പിക്കുന്നു. 2017 ഏപ്രിൽ 26, 27, 28 തിയ്യതികളിൽ പയ്യന്നൂർ ഗാന്ധി പാർക്ക് ഹാളിലാണ് പ്രദർശനം നടക്കുക. ഏപ്രിൽ 26 ന് വൈകീട്ട് അഞ്ച് മണിക്ക് പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. പ്രദർശന സമയം വൈകുന്നേരം 10 മുതൽ 7.30 വരെ.