ടി പി വരച്ചു തുടങ്ങി; മദനന്‍ പൂര്‍ത്തിയാക്കി

0
572

പേരാമ്പ്ര ഫെസ്റ്റില്‍ മന്ത്രിയുടെ വര. എക്സൈസ് വകുപ്പിന്‍റെ സ്റ്റാളിലാണ് ലഹരി വിരുദ്ധ ബോധ വല്‍ക്കരണത്തിന്‍റെ ഭാഗമായി ചിത്രകാരന്‍ മദനന്‍റെ വര സംഘടിപ്പിച്ചത്. തൊഴില്‍ – നൈപുണ്യ – എക്സൈസ് വകുപ്പ് മന്ത്രിയും മേളയുടെ മുഖ്യസംഘാടകനുമായ ടി.പി രാമകൃഷ്ണന്‍ ആണ് വര തുടങ്ങിയത്.



ശേഷം, മദനന്‍ വര പൂര്‍ത്തിയാക്കി. പേരാമ്പ്ര മണ്ഡലം വികസന മിഷന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 5 ന് ആരംഭിച്ച മേളക്ക് വന്‍ ജനപങ്കാളിത്വമാണ് കിട്ടികൊണ്ടിരിക്കുന്നത്. മേള 12 ന് അവസാനിക്കും.

.

 

LEAVE A REPLY

Please enter your comment!
Please enter your name here