പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര മണ്ഡലം സമഗ്ര വികസന മിഷന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിന് ശനിയാഴ്ചയോടെ തിരശ്ശീലയുയര്‍ന്നു. വ്യാഴാഴ്ച വരെ നടക്കുന്ന സെമിനാറിന്‍റെ ഔപചാരിക ഉദ്ഘാടനം തൊഴില്‍ എക്സൈസ് നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പേരാമ്പ്ര മണ്ഡലം തരിശ് രഹിതമാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സെമിനാറിന്‍റെ ആദ്യ ദിനമായ ശനിയാഴ്ച “ സംയോജിക കൃഷി പേരാമ്പ്രയുടെ സാധ്യതകള്‍” എന്ന വിഷയത്തില്‍ പ്രശസ്തര്‍ സംവദിച്ചു. സംയോജിത കൃഷി സാധ്യതകളെ കുറിച്ച് ഡോ. ടി.പി സേതുമാധവന്‍ സംസാരിച്ചു. സംയോജിത കൃഷി രീതിയിലൂടെ കര്‍ഷിക വരുമാനം വര്‍ധിപ്പിക്കാനുള്ള അറിവുകള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കി. കാര്‍ഷികസേവന കേന്ദ്രത്തിന്‍റെ സ്പെഷല്‍ ഓഫീസര്‍ ഡോ. ടി.പി ജയകുമാര്‍ നെല്‍കൃഷിയെ കുറിച്ച് കര്‍ഷകര്‍ക്ക് അറിവ് പകര്‍ന്നു. നെല്‍കൃഷിയില്‍ ഉദ്പാദനക്ഷമത വര്‍ധിപ്പിക്കാനായി നൂതന യന്ത്രങ്ങളും അവയുടെ ഉപയോഗവും വിശദീകരിച്ചു. കൂടാതെ മലബാറിന്‍റെ നെല്ലറയായിരുന്ന കോഴിക്കോടിനെ അതിന്‍റെ പ്രൗഢിയോടെ തിരിച്ച് കൊണ്ടുവരാന്‍ കര്‍ഷകര്‍ക്ക് ആത്മ വിശ്വാസവും പകര്‍ന്നു. ഹരിത കേരള മിഷന്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ പ്രകാശന്‍ കര്‍ഷിക മേഖലയിലെ അവിഭാജ്യ ഘടകമായ ജലസംരക്ഷണത്തെ കുറിച്ച് കര്‍ഷകരോട് സംസാരിച്ചു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വരുമാനം നേടാന്നതിനെ കുറിച്ചും കര്‍ഷകുരുടെ സംശങ്ങള്‍ക്ക് മറുപടി നല്‍കിയും സെമിനാര്‍ ഹാള്‍ സജീവമായി. കാര്‍ഷിക സെമിനാറില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി നിരവധി കര്‍ഷകര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് അംഗം എ.കെ ബാലന്‍ ചടങ്ങില്‍ അധ്യകഷത വഹിച്ചു. ഇ.പി ഇബ്രാഹിം മാസ്റ്റര്‍, എം കുഞ്ഞമ്മത് മാസ്റ്റര്‍, കെ. ശിവദാസന്‍, ടി. ശിവദാസന്‍ സംസാരിച്ചു. സെമിനാറിന്‍റെ 2-ാം ദിനമായ ഞായറാഴ്ച വൈകിട്ട് 3 മണിയ്ക്ക് “ ലഹരി വിമുക്ത കേരളം, പ്രശ്നങ്ങളും പരിഹാരങ്ങളുെം ” എന്ന വിഷയത്തില്‍ ഋഷിരാജ് സിംഗ് ഐ.പി.എസ്, സൈക്കോളജിസ്റ്റ് ഡോ. വി.പി ഗിരീഷ് ബാബു എന്നിവര്‍ സംവദിക്കും.