കേരള മൂവി ചേംബർ സംഘടിപ്പിക്കുന്ന സിനിമാ അഭിനയ ത്രിദിന ക്യാമ്പിന് ഏപ്രിൽ 27 ന് കാരപ്പറമ്പിൽ തുടക്കം. 3 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പത്തു മുതൽ പതിനെട്ട് വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
മഞ്ചാടിക്കുരു, മങ്കിപെൻ, മൈഗോഡ്, മാൽഗുഡിഡേയ്സ്, ആമി, ഗ്രേറ്റ്‌ഫാദർ, ഗപ്പി, ജിലേബി തുടങ്ങിയ ചിത്രങ്ങളിലെ ആക്ടിങ് ഡയറക്ടരും നാടക പ്രവർത്തകനുമായ കെ.വി വിജേഷ് ആണ് ക്യാമ്പ് ഡയറക്ടർ. ചലച്ചിത്ര രംഗത്തെ പ്രമുഖർ ക്ലാസ്സെടുക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന മുപ്പത് പേർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക.
9895860177 , 8547360311, 9895099419, 9447153636