പി മുസ്തഫയുടെ ഫോട്ടോ പ്രദര്‍ശനം

0
460

ശരണ്യ എം ചാരു

വൈക്കം മുഹമ്മദ് ബഷീർ അദ്ദേഹത്തിന്റെ വിശ്വവിഖ്യാത രചനയിൽ, ഭൂമിയുടെ അവകാശികളിൽ പറയുന്നുണ്ട് ഈ ഭൂമി സകല ജീവജാലങ്ങൾക്കും സ്വന്തമാണെന്ന്. അതിനെ ഫോട്ടോകളിലൂടെ ഓർമ്മിപ്പിക്കുകയാണ് പി മുസ്തഫ എന്ന കേരളത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫർ.

കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ഇന്ന് (ബുധന്‍) മുതൽ ആരംഭിച്ച പ്രദർശനം കാണികളിൽ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. പക്ഷികളുടെ ലോകത്തിലേക്ക് ഇറങ്ങിച്ചെന്ന പോലെയോ പ്രകൃതിയിലേക്ക് മടങ്ങുന്നത് പോലെയോ തോന്നും ഓരോ വ്യക്തിക്കും. വീട്ടകങ്ങളിലും നാട്ടിൻപുറങ്ങളിലും കണ്ടു പരിചയിച്ച, കുട്ടിക്കാല ഓർമ്മകളിലേക്ക് നമ്മെ കൈപിടിച്ചു നടത്തുന്ന ഒരുപിടി നല്ല ഫോട്ടോകൾ അവിടെ കാണാം.

കേരളത്തിന്റെ, പ്രത്യേകിച്ച്‌ കേരളീയ മാധ്യമ മേഖലയുടെ ഇന്നലകളിലൂടെ കണ്ണോടിച്ചാൽ പി മുസ്തഫയുടെ ഫോട്ടോകൾക്ക് ഏറെ പ്രസക്തിയുണ്ട്. സമകാലിക ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങൾ തന്റെ ക്യാമറയിൽ ഒപ്പിയെടുക്കുന്നതിന് ഭാഗ്യം ലഭിച്ച അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം. അവയൊന്നുമല്ല അദ്ദേഹം പ്രദർശനത്തിന് തിരഞ്ഞെടുത്തത് എന്നത് അത്ഭുതാവഹകമായ കാര്യം. മറിച്ച് താൻ ഏറ്റവും ഇഷ്ടപ്പെടുന്നതും ലോകം അധികം കണ്ടിട്ടില്ലാത്തതുമായ ചിത്രങ്ങളെ അദ്ദേഹം കാണികളിൽ എത്തിച്ചു. കണ്ണിന് കുളിർമ്മയും മനസ്സിനാശ്വാസവും നൽകുന്ന ചില വ്യത്യസ്ത പക്ഷിക്കാഴ്ചകൾ അല്ലെങ്കിൽ പ്രകൃതി ഭംഗികൾ. വ്യത്യസ്തകളാൽ നിറഞ്ഞു നിൽക്കുന്ന പ്രദർശനം ഒരാഴ്ച നീണ്ടു നിൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here