നളന്ദ സർവ്വകലാശാല അപേക്ഷകൾ ക്ഷണിച്ചു

0
440

നളന്ദ സർവ്വകലാശാല 2018-19 വർഷത്തേക്കുള്ള പി.ജി/പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ്‌ എക്കോളജി & എൻവയോർമന്റ്‌ സ്റ്റഡീസ്‌, സ്കൂൾ ഓഫ്‌ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്‌, സ്കൂൾ ഓഫ്‌ ബുദ്ധിസ്റ്റ്‌ സ്റ്റഡീസ്‌, ഫിലോസഫി & കംപാരേറ്റെവ്‌ റിലീജിയൻസ്‌, സ്കൂൾ ഓഫ്‌ ലാംഗ്വേജ്‌ & ലിറ്ററേച്ചേർ/ ഹ്യുമാനിറ്റീസ്‌ അടക്കമുള്ള വകുപ്പുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌.

ഇരുപതോളം രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഉപരിപഠനം നടത്തുന്ന യൂണിവേർസിറ്റിയിൽ 25 ശതമാനത്തോളം വിദേശ അധ്യാപകരുമാണ് എന്ന പ്രത്യേകതയുമുണ്ട്‌.
എം.എ, എം.എസ്‌.സി ബിരുദാനന്തര കോഴ്സുകൾക്ക്‌ പുറമെ കൊറിയൻ, ജപ്പാനീസ്‌, സംസ്കൃതം എന്നിവയിൽ പി.ജി ഡിപ്ലോമ കോഴ്സും യൂണിവേർസിറ്റി നൽകുന്നു.

ഏപ്രിൽ 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. പ്രവേശന പരീക്ഷ മെയ്‌ 6 ന് ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.nalandauniv.edu.in സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here