കവിയാവുന്നതോ ചിത്രശലഭമാവുന്നതോ ഏകാകിയാവുന്നതോ

0
68

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 39

ഡോ. രോഷ്നി സ്വപ്ന

‘’The most authentic thing’
about us is our capacity to create, to overcome, to endure, to transform, to love and to be greater than our suffering.’’

-BEN OKRI

ഇരുട്ടിൽ നിന്നൊരാൾ
ഞാൻ ഇരുട്ടിലാണെന്ന് പറഞ്ഞാൽ
നാം
വെളിച്ചവുമായി
ചെല്ലും.
വെളിച്ചത്തിലൊരാൾ
ഞാൻ ഇരുട്ടിലാണെന്ന് പറഞ്ഞാൽ നാം ഏത് വെളിച്ചവുമായ്ച്ചെല്ലും?

കൽപ്പറ്റ നാരായണൻ

അമേരിക്കൻ എഴുത്തുകാരനും കഥാകൃത്തുമാണ് നഥാനിയേൽ ഹാേതാൺ എഴുതിയ ഒരു കഥയിൽ
ഒരു പൂമ്പാറ്റയെ പിടിച്ച് ഒരു പെട്ടിയിലാക്കി കാമുകിക്ക് സമ്മാനിക്കുന്ന ഒരാളെക്കുറിച്ച് പറയുന്നുണ്ട്. ആ പെട്ടിയിൽ നിന്ന് ചിറകടിയൊച്ചകൾ കേൾക്കുന്നു.

അവൾ ആ പെട്ടി തുറക്കുമ്പോൾ
പൂമ്പാറ്റ പറന്നുയരുന്നു
അവളുടെ കുഞ്ഞ് ആ പൂമ്പാറ്റയെ കയ്യിൽ എടുക്കുന്നു.
കൈ തുറന്നപ്പോൾ ചുവപ്പ് തരികൾ തിളങ്ങുകയാണ്.
ജീവനെവിടെ?
പൂമ്പാറ്റ എവിടെ?
മിടിപ്പ് എവിടെ?

കഥ മനസിലേക്ക് ഇടിച്ചു കയറുന്നത് ഇവിടെയാണ്.
ബാക്കിയാവുന്ന ആ തരികളിലാണോ ജീവൻ?
സൃഷ്ടിയും അത് തന്നെയല്ലേ.
കവിതയുടെയും കനൽത്തരികൾ ഇങ്ങനെ ചില സൂക്ഷ്മാനുഭവങ്ങളിൽ ആണല്ലോ വെളിപ്പെടുക!

.
സമാനമായ ഒരനുഭവം, കാവ്യാനുഭൂതിയുമായി. ബന്ധപ്പെട്ട ഒരനുഭവം സമ്മാനിച്ച ചലച്ചിത്രമാണ്
ജിം ജർമുഷ് (Jim Jarmusch) 2016 ല്‍ സംവിധാനം ചെയ്ത പറ്റേർസൺ.(Paterson).

ഒരു സ്വപ്നത്തിൽ നിന്നാണ്
പറ്റേഴ്സൺ തുടങ്ങുന്നത്
ഉറക്കത്തിൽ നിന്ന് പുലർകാലത്തിലേക്ക് പതിയെ ഉണരുന്ന ദമ്പതികൾ.

“ഞാൻ മനോഹരമായ ഒരു സ്വപ്നം കണ്ടു ”
നമുക്ക് രണ്ട് കുഞ്ഞുങ്ങൾ…. ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു എന്ന്…. ”

“നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നെങ്കിൽ….!”

“… അവർ ഇരട്ടകളാകാൻ നീ ആഗ്രഹിക്കുന്നൊ?

“പിന്നേ… തീർച്ചയായും ”

“നമുക്കൊരോരുത്തർക്കും ഓരോ കുഞ്ഞ് വീതം. അല്ലെ?”

നമുക്കു എണീക്കാം?

ഒരാഴ്ച ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ഈ സിനിമയുടെ ഹേതു.
നൈരന്തര്യങ്ങളിൽ നിന്ന് പുറത്തു കടക്കാനാവാത്ത മനുഷ്യരുടെ പ്രതിനിധിയാണ് അയാൾ.

പറ്റേഴ്സൺ എന്ന അതേ പേരിലുള്ള നഗരത്തിലെ ഒരു  ഡ്രൈവറായ പാറ്റേഴ്‌സണിന്റെ ജീവിതത്തിലെ ഒരാഴ്ചയാണ് ഈ സിനിമ..
എല്ലാ ദിവസവും അയാൾ ഒരേ വഴിയിൽ നടക്കുന്നു : പാറ്റേഴ്സൺ അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നു, യാത്രക്കാരുടെ സംസാരം ശ്രദ്ധിക്കുന്നു,തിരക്ക് താൽക്കാലികമായി നിൽക്കുമ്പോൾ, തന്റെ കൂടെ കൊണ്ടുപോകുന്ന ഒരു ചെറിയ നോട്ട്ബുക്കിൽ കവിത എഴുതുന്നു. ജോലിക്ക് ശേഷം, അവൻ തന്റെ ഭാര്യയുടെ നായയെ പുറമേക്ക് നടത്താൻ കൊണ്ടു പോകുന്നു.
നടന്നു നടന്ന് ഷേഡ്സ് ബാറിൽ ബിയർ കുടിക്കുന്നു, അവിടെ അദ്ദേഹം മറ്റ് ആളുകളുമായി. അടുത്ത് ഇടപഴകുന്നു.

കവിത അയാളുടെ ആന്തരിക ജീവിതത്തിന്റെ ധ്വനിയാണ്.
അയാളുടെ ആന്തരികബോധത്തെ നിലനിർത്താൻ അയാൾ. കവിതയിലാണ് ആശ്രയിക്കുന്നത്.

റിൽക്കെയുടെ കവിതകൾ വായിക്കുമ്പോൾ അനുഭവപ്പെടുന്ന സവിശേഷമായ ഒരു തലമുണ്ടല്ലോ.

“poetry is a
mirror of evolving
consciousness ”

എന്ന് റിൽക്കെ തന്നെ സാക്ഷ്യപ്പെടുത്തുന്ന ഒരനുഭവം.
കവി എന്ന നിലയിൽ റിൽക്കെയുടെ കവിതകൾ പ്രചോദിതമായ ബോധങ്ങളുടെ പ്രതിഫലനമാണ്.
ഇത് നിർമ്മിതബോധമല്ല;മറിച്ച് കവിത നില നിൽക്കുന്ന സമയത്തിനും സ്ഥലത്തിനും അതീതമായി നിലനിൽക്കുന്ന ഒരു സമകാലികതയെ സൃഷ്ടിക്കുകയും ആ സമകാലികത ഉൽപ്പാദിപ്പിക്കുന്ന
ബോധങ്ങളെ പ്രതിപ്രവർത്തനം നടത്തുകയും കൂടി ചെയ്യുന്നുണ്ട് അത്.
ബോധാവസ്ഥയുടെ അവിഭക്തമായ ഘടനയാകട്ടെ, സ്ഥലകാലബോധങ്ങളോട് എപ്പോഴും കലഹിച്ചു നിൽക്കുന്നുണ്ട്.
മനുഷ്യ ചരിത്രത്തിലെ പ്രധാന ചലനങ്ങളെല്ലാം തന്നെ കവിതയിലും പ്രതിഫലിക്കും. ഒരാൾ ഈ അനുഭവത്തിൽ എത്തിച്ചേരുമ്പോൾ നിലനിൽക്കുന്ന സമയത്തിന്റെ എല്ലാ വിധ മുൻ തുടർച്ചകളെയും അയാൾ പ്രതിനിധാനം ചെയ്യുന്നുണ്ട്.
എഴുത്തിലെ Authorship and legacy in Plato and Nietzsche യിൽ
നൈതികതയെക്കുറിച്ച് നീഷേ പറയുന്നത് പോലെ,

“‘ദൈവം അവനു
മരണം വിധിച്ചു
അവനെ തന്നിലേക്ക് സ്വീകരിച്ചു
എന്നിട്ട് ചോദിച്ചു
എത്ര കാലമായി നീ ഇവിടെ?”

മനുഷ്യൻ മറുപടി പറഞ്ഞു

“ഒരു ദിവസം?
അതോ ഒരു പാതി ദിവസമോ?”

മനുഷ്യനും ദൈവവും തമ്മിലുള്ള ഈ അന്തരം കവിയിലും പ്രകടമാണ്.
കവി ഒരു വെളിച്ചമാണെന്ന് പ്ലാറ്റൊ പറയും പോലെയാണത്.
അവനവനിൽ പ്രചോദിതനായി നിറയും വരെ കവി രൂപപ്പെടുന്നില്ല.

പാറ്റേഴ്സന്റെ ഭാര്യ ലോറക്ക് അയാളുടെ കവിതകളോട് വല്ലാത്ത പ്രണയമാണ്.അത് പുസ്തകമാക്കാൻ അവൾ അവനെ നിർബന്ധിക്കുന്നുണ്ട്.
സത്യത്തിൽ അയാളുടെ . ഒരു വാരാന്ത്യത്തിൽ അവളെ കൂട്ടി പുറത്തേക്ക് പോകുകയാണ് തിരിച്ചു വന്ന പാറ്റേഴ്സണും ലോറയും കാണുന്നത് നായ അയാളുടെ കവിതാ നോട്ട്ബുക്ക് കീറിമുറിച്ചതായാണ്.

അടുത്ത ദിവസം, നിരാശനായ പാറ്റേഴ്സൺ നടക്കാൻ പോകുകയും തന്റെ പ്രിയപ്പെട്ട സ്ഥലമായ പാസായിക് നദിയിലേക്ക് നോക്കി ഇരിക്കുകയും
. വില്യം കാർലോസ് വില്യംസിന്റെ ദൈർഘ്യമുള്ള ഒരു കവിത അവിടെഇരിക്കുന്ന ഒരാൾ വായിക്കുന്നുണ്ട്.
അതൊരു ജപ്പാൻകാരനാണ്.

അവന്റെ അരികിൽ ഇരിക്കുകയും കവിതയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും. ചെയ്യുന്നു.

“നിങ്ങൾ കവിയാണോ ”
അയാൾ. ചോദിക്കുന്നു
“അല്ല ”

പറ്റെർഴ്സൻ മറുപടി പറയുന്നു.
അയാൾ ഒരു
ഒഴിഞ്ഞ ഒരു നോട്ട്ബുക് സമ്മാനമായി നൽകിയിട്ടും പാറ്റേഴ്സൺ താൻ ഒരു കവിയാണെന്ന്
വെളിപ്പെടുത്തുന്നില്ല.

പാറ്റേഴ്സൺ തന്റെ പുതിയ നോട്ട്ബുക്കിൽ ഒരു കവിത എഴുതുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.

ജിം ജാർമുഷിന്റെ സവിശേഷമായ സിനിമാ അനുഭവമാണ് പറ്റേഴ്സൺ.
സിനിമയിൽ. എവിടെയൊക്കെയാണ് കവിത വെളിപ്പെടുന്നത് എന്ന് പറയാൻ സാധിക്കില്ല.പുഴയിലും വെള്ളച്ചാട്ടത്തിന്റെ ഓരോ അടരിലും ഓരോ വാക്കും പ്രത്യക്ഷപ്പെടുകയാണ്.
ഇത് ചിത്രത്തിന്റെ നരേഷൻ ആയാണ് കവിത കാണപ്പെടുന്നത്.

ആരോ വായിക്കും പോലെ ഓരോ ഷോട്ടിലും കവിത നിറയുന്നു.

സിനിമയുടെ ഓരോ ശ്വാസത്തിലും കവിതയുണ്ട്. ചിലപ്പോൾ അയാൾ എഴുതുമ്പോൾ…. ചിലപ്പോൾ അയാൾ ഓർക്കുമ്പോൾ….
അയാളുടെ ചുറ്റുപാടുകൾ കവിതയെ മുഴുവനായി സ്വാo ശീകരിക്കുന്നു.

സമകാലിക ചലച്ചിത്ര ലോകത്ത് ഏറെ പ്രസക്തനാണ് ഇം ജാർമുഷ്.
അദ്ദേഹം തന്റെ ഭാവനയുടെ ലോകം മുഴുവൻ തന്റെ കലയിലൂടെ വിഭാവനം ചെയ്യുന്നു. ഓരോ രംഗങ്ങളുടെയും കാവ്യാത്മകമായ നിറങ്ങൾ ,അതിന്റെ കനം,വേഗം,സംവിധാനശൈലിയിൽ ഉപയോഗിക്കുന്ന പരീക്ഷണങ്ങൾ ഡോക്യുമെന്ററിയിൽ വേരൂന്നിയ നിരീക്ഷണങ്ങളുടെ സൂക്ഷ്മത എന്നിവയിലൂടെ അദ്ദേഹം തന്റെ ഭാവനയെ പൂർണ്ണമാക്കുന്നു.
കാവ്യനുഭവത്തിന്റെ
, അതിന്റെ തീവ്രവും വിചിത്രമായ അഭിനിവേശങ്ങളോടെ, ലോകമെമ്പാടും ഈ സിനിമ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.

“പാറ്റേഴ്‌സൺ”, ന്യൂജേഴ്‌സിയിലെ പാറ്റേഴസൺ നടക്കുന്നത്.

പാറ്റേഴ്സൺ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന കവിതകൾ യഥാർത്ഥത്തിൽ റോൺ പാഡ്‌ജെറ്റിന്റേതാണ്. സിനിമ ആ കവിതകളിലൂടെ നിറഞ്ഞിരിക്കുകയാണ്.

കവിതകൾ പാറ്റേഴ്‌സന്റെ കൈയക്ഷരത്തിൽ സ്‌ക്രീനിൽ തെളിയുന്ന രീതിയിൽ സവിശേഷമായ ഒരു കാഴ്ച്ച സിനിമയിൽ. ഉണ്ട്..

ചെയ്‌തിരിക്കുമ്പോൾ ഡ്രൈവറുടെ ശബ്‌ദത്തിലൂടെ നമുക്ക് അത് കേൾക്കാം.
വില്യം കാർലോസ് വില്യംസിന്റെ ഒരു കവിതയും സിനിമയിൽ ഉണ്ട്,.

. മിക്കപ്പോഴും, പാറ്റേഴ്സൺ ബസിന്റെ ജനലുകളിലൂടെ പുറത്തേക്ക് നോക്കുന്നുണ്ട്. ലോകത്തെ അയാൾ. അങ്ങനെയും കണ്ടെടുക്കുന്നു.

ഈ സിനിമ യഥാർത്ഥത്തിൽ ഒരു കവിതയാണ്. പ്രതിധ്വനികളിലും പാറ്റേണുകളിലും അധിഷ്‌ഠിതമാണ് സിനിമ, അങ്ങനെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ഓരോ ദിവസവും ഓരോ ഘട്ടമായാണ് രൂപപ്പെടുത്തിയിട്ടുള്ളത്.

ഒരു മനുഷ്യന്റെ പതിവ് ജീവിത ചര്യകളിൽ നിന്ന് കവിത അയാൾക്ക് മറ്റൊരു അനുഭവം ലോകം നൽകുന്നു.

ലോറക്ക് അവന്റെ കവിതയോടുള്ളത് അതിയായ ആരാധന സിനിമയുടെ ഒരു പ്രധാന ഘടകമാണ്.
അവൾ അവനെ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നു,
പാറ്റേഴ്സന്റെ ചെറിയ ലോകത്ത് അവളുടെ ആഡംബരങ്ങളും കൗതുകങ്ങളും ചേർന്നാണ് മറ്റൊരു കവിത ജനിക്കുന്നത്.
പതിഞ്ഞ
നിശബ്ദതയെ ചലച്ചിത്രത്തിന്റെ ആഖ്യാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടരായാണ് സംവിധായകൻ കൈകാര്യം ചെയ്യുന്നത്.

some times an empty page
presents
the most possibilities

എന്ന് സിനിമയിൽ. നിന്ന് കേൾക്കുന്നു. ഈ ഒഴിഞ്ഞ പേജിൽ എന്താണ് എഴുതുക എന്നത് പറ്റേഴ്സന്റെ വെല്ലുവിളി തന്നെയാണ്.

സിനിമയിൽ പാറ്റേഴ്സൺ എഴുതുന്ന എല്ലാ കവിതകളിലും ദൈനംദിനജീവിതത്തിന്റെ ഒരു ഘടകം അടങ്ങിയിരിക്കുന്നു. അവൻ സംസാരിക്കുന്ന രീതിയിൽ എഴുതുന്നു. പറയുന്ന വാക്ക് കവിതയാകുന്നു. എഴുത്തിൽ അലങ്കാരത്തിനോ അലങ്കാരത്തിനോ സ്ഥാനമില്ല. പാറ്റേഴ്സൺ കാണുന്നത് അല്ലെങ്കിൽ അയാൾക്ക് തോന്നുന്നത് കവിതയായി മാറുന്നു. വീട്ടിലേക്കുള്ള ഏകാന്ത നടത്തത്തിനിടയിൽ, അയാൾക്ക് ഒരു കവിത വായിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ കണ്ടുമുട്ടുന്നു . അവൻ അഭിമുഖീകരിക്കുന്ന ശബ്ദങ്ങളും കാഴ്ചകളും അദ്ദേഹത്തിന്റെ കവിതയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. സിനിമയിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ആദ്യ കവിത അവർ വീട്ടിൽ ഉപയോഗിക്കുന്ന നീല തീപ്പെട്ടികളെ കുറിച്ചാണ്.
ഔപചാരികമായ
സാഹിത്യ ബന്ധങ്ങൾ ഒന്നും ഇല്ലെങ്കിലും താൻ കവിയാണ് എന്നയാൾ ആദ്യ ഘട്ടത്തിൽ വിശ്വസിക്കുന്നു. കവിതയിൽ നിന്നുള്ള സന്തോഷം അയാൾ. ആസ്വദിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ കവിതകൾ സൃഷ്ടിപരമായ എഴുത്തിന്റെ സ്ഥാപനപരമായ പരിശീലനത്തിൽ നിന്ന് ജനിച്ചതല്ല. താൻ നയിക്കുന്ന ജീവിതത്തെക്കുറിച്ച് എഴുതുന്നു; അവനറിയാവുന്ന ജീവിതം.

ഇത് സ്വയം തിരിച്ചറിയാനുള്ള കവിതയാണ് സ്വന്തം ജീവിതമയാൾക്ക് . അയാൾ തന്റെ വികാരങ്ങളെ വിലമതിക്കുകയും സമാനതകളില്ലാത്ത സത്യസന്ധതയോടെ എഴുതുകയും ചെയ്യുന്നു, അതാണ് കവിതയുടെ ഉത്ഭവം.

മേതിലിനെക്കുറിച്ച് കൽപ്പറ്റ നാരായണൻ ഒരിക്കൽ ഇങ്ങനെ എഴുതിയിട്ടുണ്ട്

“വിസ്മയിപ്പിക്കുന്ന
കവിതകൾ
എഴുതിയിട്ടും
കവിതാ ചർച്ചകളിലുo
കഥ ചർച്ചകളിലും
ഒന്നും

പേര്
ഇല്ല
ജന്തുവല്ല എന്ന്
ഞെളിയുന്ന
ആളുകൾക്കിടയിൽ
ജന്തുവെന്ന് എന്ന് അയാൾ
സദാ തെളിയുന്നു.
ഭൂമിയിൽ നിന്ന്
സ്വയം പുറത്തായ
മനുഷ്യന്റെ….
അന്യരെ പുറത്താക്കിയ
മനുഷ്യന്റെ
പാപങ്ങളിൽ
പങ്കെടുക്കാതെ അയാൾ ജന്തുക്കളിലേക്ക്
മുഖം തിരിച്ചു നിൽക്കുന്നു.
“”വീടുകളിലെ
ശൂന്യത ദൂരെ നിന്നറിയുന്ന എലികളെപ്പോലെ””….
“”നൂറു മോതിരങ്ങളിട്ട ഞാഞ്ഞൂലിനെപ്പോലെ””.. —
മേതിലിന്റെ
പ്രയോഗങ്ങൾ മിക്കതും ജന്തുക്കളോട്
ചേർത്ത് നിർത്തുന്ന പാലങ്ങൾ !
വെള്ളം നിറയുമ്പോൾ താൻ ഉറക്കം വരാതെ
തിരിഞ്ഞുകിടക്കുന്നു.
പൂക്കൾക്ക്
ശലഭങ്ങളെപ്പോലെ
ആണ് പെൺകുട്ടികൾ
മേതിലിനു വ്യക്തിത്വവും സമൂഹവും
അതിലുപരിയായി
ജലമുള്ള
എഴുത്താണ്
മേതിൽ.

“ഒരുപക്ഷേ കവിതയുടെ ഭാവിയാത്രാഭൂപടമെന്നത് റോഡ്‌മാപ്പ് – സമത്വമുൾക്കൊള്ളുന്ന ശ്രേണികളില്ലാത്ത ഒന്നായിരിക്കും ”

പറ്റേഴ്സൺ കവിതയെ അങ്ങനെ കണ്ടെത്തുന്നു.
താൻ കവിയല്ല എന്ന് പറയുന്നത്തോടെ അയാളിലേക്ക് കവിത കടൽ പോലെ ഒഴുകിയെത്തുന്നു.

without love
what reason is there for anything


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here