റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എസ് വെങ്കിട്ടരമണന്‍ 92) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 18-ാമത്തെ ഗവര്‍ണറായിരുന്നു എസ് വെങ്കിട്ടരമണന്‍. ഐഎഎസ് ഓഫീസറായിരുന്ന എസ് വെങ്കിട്ടരമണന്‍ 1990 ഡിസംബര്‍ മുതല്‍ രണ്ടു വര്‍ഷം ആര്‍ബിഐ ഗവര്‍ണറായിരുന്നു. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ കാലം കൂടിയായിരുന്നു ഇത്.
ആര്‍ബി ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പുറമെ ഫിനാന്‍സ് സെക്രട്ടറി, കര്‍ണാടക സര്‍ക്കാരിന്റെ ഉപദേശകന്‍ എന്നീ നിലകളിലും എസ് വെങ്കിട്ടരമണന്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്.
പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലില്‍ ആയിരുന്നു വെങ്കിട്ടരമണന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും യുഎസിലെ പിറ്റ്സ്ബര്‍ഗിലുള്ള കാര്‍ണഗീ മെലോണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.
രണ്ട് മക്കളോടൊപ്പം ചെന്നൈയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍ മകളാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല