പാറ ചന്ദ്രൻ മാഷിന്റെ ഓർമ്മകൾക്ക് ഏഴ് വയസ്സ്.

0
1483

പൊതു വിദ്യാഭ്യാസ മേഖലയെ നാശത്തിന്റെ വക്കിൽ നിന്നും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി രാപ്പകൽ പ്രവർത്തിച്ച പാറ ചന്ദ്രൻ മാഷിന്റെ ഓർമകൾക്ക് ഇന്നേക്ക് ഏഴ് വയസ്സ്. വരകളിലൂടെ കഥകളിലൂടെ കവിതകളിലൂടെ തന്റെ ജീവിത ലക്ഷ്യം എന്തെന്ന് കേരളത്തിന് കാട്ടി കൊടുത്ത അപൂർവ്വം ചില അദ്ധ്യാപകരിൽ ഒരാൾ. തന്റെ സ്കൂളിലും കുടുംബത്തിലും ഒതുങ്ങി നിൽക്കാതെ സമൂഹത്തിന്റെ നല്ല നാളേക്ക് വേണ്ടി മണിലേക്കിറങ്ങി ചെന്ന് പ്രവർത്തിച്ചു. ജനങ്ങളുമായി സംവദിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി കൊഴിഞ്ഞു പോക്കിന്റെ കാരണമെന്തെന്ന് ഭരണകൂടത്തെ മനസ്സിലാക്കിപ്പിക്കാൻ നിരന്തര ശ്രമങ്ങൾ നടത്തി.

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളിൽ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്ന കാലത്തിലേക്ക് നമ്മൾ തിരികെ നടക്കുകയാണ്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിലും മന്നത്തു പത്മനാഭാനുമൊക്കെ ആർക്കൊക്കെയോ സ്വന്തമാകുന്ന നാലുകൾ. ചരിത്രത്തിലെ കെട്ടതൊക്കെയും തിരികെ എത്തുകയും കഷ്ടപ്പെട്ട് ഇല്ലാതാക്കിയ പല ദുഷിപ്പുകളും തിരികെ വരുന്ന കാലം. ആ കെട്ട കാലത്തെയാണ് പാറയെ പോലുള്ള ആൾക്കാർ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ എസ് ടി എ സംസ്‌ഥാന പ്രസിഡന്റ് കെ കെ ഹരികൃഷ്ണൻ പറഞ്ഞു.

കടമ്മനിട്ട കവിതകളുടെ കടുത്ത ആരാധകനും സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ പാറയെ കുറിച്ചുള്ള മുരുകൻ കാട്ടാക്കടയുടെ ഓർമ്മകൾക്ക് മുന്നിൽ മാനാഞ്ചിറ മൗനമായ കേൾവിക്കാരന്റെ രൂപം പ്രാപിച്ചു. കവിതകളിലൂടെ മുരുകൻ തന്റെ ഓർമ്മകൾ പങ്കെവെച്ചു. സംഗീത സാദ്രമായ സാംസ്ക്കാരിക സദാസ്സ്‌… ഗാസലുകളുടെ ഈണങ്ങൾക്കൊപ്പം ചരിത്രത്തിന്റെ കഥ പറഞ്ഞ വേദി.

രാജ്യത്തെ നിലവിലെ ഫാസിസ്റ്റ് പ്രവണതകൾ ക്കെതിരെയുന്ന സാംസ്കാരിക കൂട്ടയ്മ്മയുടെ ഓർമ്മപ്പെടുത്തലുകൾക്കാണ് സായാഹ്നം സാക്ഷിയായത്. വരച്ചും പാടിയും അഭിനയിച്ചും പുത്തൻ താളങ്ങളും വർണ്ണങ്ങളും തീർത്ത് ഈ കാലത്തെ വരവേൽക്കുന്ന വേറിട്ട പ്രതിഷേധമായി സാംസ്ക്കാരിക സന്ധൃ മാറി. നിറഞ്ഞ സദസ്സിൽ ഇന്നത്തെ ഇന്ത്യൻ മുഖം ക്യാൻവാസുകളിൽ പകർത്തിയ ഓരോ കലാകാരനും നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി. പാറയുടെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് സർഗ്ഗാത്മക അധ്യാപകനുള്ള ഈ വർഷത്തെ അവാർഡ് ശ്രീ സി കെ വിനോദൻ മാഷിന് ലഭിച്ചു. സോമൻ കടലൂർ, പി വി ജിജോ, സി കെ വിനോദൻ, വി അരവിന്ദാക്ഷൻ, എം കെ മോഹൻ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും സാമൂഹിക പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധിപേർ മാനാഞ്ചിറയിൽ ഒത്തുകൂടി.

LEAVE A REPLY

Please enter your comment!
Please enter your name here