ഇന്ന് ലോക നാടക ദിനം

0
776

നിധിൻ. വി. എൻ

ജനങ്ങളെ ഒരുമിച്ചു നിർത്തുന്നതിൽ രംഗകലകൾക്കുള്ള ശക്തിയും കഴിവും ഓർമ്മിക്കാനുള്ള ദിനമാണ് ലോക നാടക ദിനം അഥവാ വേൾഡ് തിയേറ്റർ ഡേ. നാടകം മാത്രമല്ല, അരങ്ങിൽ വരുന്ന എല്ലാ കലകളും തിയേറ്ററിന്റെ പരിധിയിൽ വരും. 1961-ൽ ഹെൽസിങ്കിയിലും പിന്നീട് വിയന്നയിലുമായി ലോകനാടക വേദിയുടെ ഒൻപതാമത് കൺവെൻഷൻ നടന്നു. അന്ന് നാടകവേദിയുടെ പ്രസിഡന്റായ ആർ.വി.കിവിമയുടെ നിർദ്ദേശമാണ് ലോകനാടക ദിനം എന്ന ആശയം. അങ്ങനെയാണ് മാർച്ച് 27 നാടക ദിനമാക്കാൻ തീരുമാനമായത്.

പ്രേക്ഷകരോട് ശക്തമായി സംവദിക്കാൻ കഴിയുന്ന, അവരുടെ ഭാഷ സംസാരിക്കുന്ന, ജീവിതത്തോട് ഏറെ അടുത്തു നിൽക്കുന്ന കലയാണ് നാടകം. ചരിത്രത്തിന്റെ ഗതി നിർണ്ണയിച്ച പല ഇടപ്പെടലുകൾക്കും ശക്തമായ മീഡിയയായി വർത്തിക്കാൻ നാടകത്തിന് കഴിഞ്ഞത്, അത്രമേൽ ജനകീയമായ കലയായി അതു മാറിയതുകൊണ്ടാണ്.എന്നാൽ ദൃശ്യമാധ്യമങ്ങളുടെ കടന്നു വരവോടെ നാടകങ്ങളുടെ ജനകീയതയെ സിനിമയടക്കമുള്ള ദൃശ്യകലകൾ ഏറ്റെടുത്തു.ഇത്തരത്തിൽ രംഗകലകൾ ജനങ്ങളിൽ നിന്നും അകന്നു പോകുന്നതിനെതിരെയുള്ള തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ ഏപ്രിൽ 25 മുതൽ മെയ് ഒന്നു വരെ ടി.വി കാണാത്ത ആഴ്ച്ചയായി ആചരിക്കുകയാണ്. ഇത്  രംഗകലകളെ പോഷിപ്പിക്കാനായി ചെയ്യുന്നതാണെങ്കിലും ശ്വാശതമായ പരിഹാരമാണ് ആവശ്യം.പുതിയ കാലത്തിനൊത്ത് നവീനമായ രീതിയിൽ രംഗകലകളെ പരിഷ്കരിക്കേണ്ടതുണ്ട്.അത്തരം മാറ്റങ്ങൾ ധാരാളമായി കടന്നുവരുന്നതോടെ രംഗകലകൾക്ക് അവയുടെ ജനകീയത വീണ്ടെടുക്കാനാവും.

LEAVE A REPLY

Please enter your comment!
Please enter your name here