മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു

0
156

മലയാളം ഓപ്പണ്‍ അക്കാദമിയുടെ പ്രഥമ സാഹിത്യപുരസ്‌കാരത്തിന് കഥാസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച സമാഹാരങ്ങളുടെ 2 കോപ്പികളാണ് അയക്കേണ്ടത്. പുരസ്‌കാരത്തിന് പ്രായപരിധിയില്ല. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകം സ്വീകരിക്കുന്ന അവസാന തീയതി 2023 നവംബര്‍ 15. കേരളത്തിനകത്തും പുറത്തുമുള്ള ഏഴ് സര്‍വകലാശാലകളിലെ പുതുതലമുറയിലെ ഗവേഷകപ്രതിനിധികളായിരിക്കും പുരസ്‌കാര ജൂറി. പുരസ്‌കാരം 2023 ഡിസംബര്‍ 22നും മലയാളം ഓപ്പണ്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സമ്മാനിക്കും. മലയാളം ഓപ്പണ്‍ അക്കാദമിയുടെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൃതികള്‍ പരിഗണിക്കുന്നതല്ല.

കൃതികള്‍ അയക്കേണ്ട വിലാസം: പുരസ്‌കാര സമിതി, മലയാളം ഓപ്പണ്‍ അക്കാദമി, മലയാളം ഓപ്പണ്‍ ലൈബ്രറി കെട്ടിടം ചിറ്റാരിപ്പറമ്പ (പി.ഒ), കണ്ണൂര്‍-670650
വിശദവിവരങ്ങള്‍ക്ക്: 9497697840


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here