കോഴിക്കോട്: പതിനെട്ട് വയസ്സിന് താഴെയുള്ള എഴുത്തുകാരില്‍ നിന്ന് പതിനാലാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പുരസ്‌കാരത്തിന് കവിത, കഥ, ലേഖനം പരിഗണിക്കും. 2022 ജനുവരിക്ക് ശേഷം പ്രസിദ്ധീകരിച്ചതോ, പുസ്തക രൂപത്തില്‍ തയ്യാറാക്കിയതോ ആയ കൃതികളാണ് പരിഗണിക്കുക. 10,001 രൂപയും പ്രശസ്തി പത്രവും, ശില്‍പവുമടങ്ങുന്ന പുരസ്‌കാരം മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൃതിയുടെ 3 കോപ്പികള്‍ നവംബര്‍ 15ന് മുമ്പ് കണ്‍വീനര്‍, എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാര സമിതി, കേശവസ്മൃതി, ചാലപ്പുറം, കോഴിക്കോട് -673002 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 7559987033.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല