തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നേവലിന് ടിഡി രാമകൃഷ്ണനും (പച്ച മഞ്ഞ ചുവപ്പ്) കവിതയ്ക്ക് വിഷ്ണുപ്രസാദിനും (നൃത്തശാല) കഥയ്ക്ക് വികെ ദീപയ്ക്കു(വുമണ്‍ ഈറ്റേഴ്‌സ്)മാണ് പുരസ്രാപം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സമ്മാനദാന ചടങ്ങ് പിന്നീട് തീരുമാനിക്കുമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനും ജനറല്‍ മാനേജര്‍ കെജെ തോമസും അറിയിച്ചു.
രാജേന്ദ്രന്‍ എടത്തുംകര, ആര്‍ രാജശ്രീ, പികെ ഹരികുമാര്‍(നോവല്‍), പിപി രാമച്ന്ദ്രന്‍, എസ് ജോസഫ്, കെവി സജയ്(കവിത), എസ് ഹരീഷ്, ഉണ്ണി ആര്‍, ഷബിത(കഥ) എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല