വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

0
122

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 47ാമത് വയലാര്‍ അവാര്‍ഡ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍വച്ചുനടന്ന ചടങ്ങില്‍ പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വിജയലക്ഷ്മി, ഡോ. പി.കെ. രാജശേഖരന്‍, ഡോ. എല്‍ തോമസ് കുട്ടി എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞി രാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന മനോഹരവും അര്‍ത്ഥ പൂര്‍ണ്ണവുമായ ശില്പവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമര്‍പ്പിക്കും. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ാം തീയതി വൈകിട്ട് കൃത്യം 5.30 മണിക്ക് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തില്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here