ആംസ്റ്റര്‍ഡാം: ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞ ജൊയീത ഗുപ്തയ്ക്ക് ഡച്ച് നോബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസ പുരസ്‌കാരം. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റ് ഇന്‍ ഗ്ലോബല്‍ സൗത്ത് വിഭാഗത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞയാണ്. സുസ്ഥിരവും നീതിയുക്തവുമായ ലോകം സാധ്യമാക്കാന്‍ നടത്തുന്ന ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരമെന്ന് ആംസ്റ്റര്‍ഡാം സര്‍വകലാശാല പറഞ്ഞു.
പുരസ്‌കാരത്തുകയായ 15 ലക്ഷം യൂറോ (ഏകദേശം 13 കോടി രൂപ) അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പ്രയോഗവല്‍ക്കരണത്തിന് ഉപയോഗിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. ഒക്ടോബര്‍ നാലിനാണ് പുരസ്‌കാരദാനം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല