തൃശ്ശൂര്‍: ദൃശ്യ ഗുരുവായൂരിന്റെ മഹാ കാവ്യഭാവന്‍ പുരസ്‌കാരത്തിന് ശ്രീകുമാരന്‍തമ്പി അര്‍ഹനായി. ശനിയാഴ്ച വൈകിട്ട് 4.30ന് ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ ‘ഉത്രാടപ്പൂനിലാവ്’ ആദരണം പരിപാടിയില്‍ സംവിധായകന്‍ ഹരിഹരന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദൃശ്യയുടെ ജീവകാരുണ്യ സുസ്ഥിര കര്‍മ പദ്ധതി ‘ജീവനം’ കലക്ടര്‍ വിആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. 200 പേര്‍ക്ക് അഞ്ചുതവണവീതം സൗജന്യ ഡയാലിസിസ് ചെയ്യാനുള്ള സഹായം കൈമാറും. ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി ത്രിമാന ദൃശ്യ സംവാദ സംഗീതാവിഷ്‌കാര പരിപാടിയുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെകെ ഗോവിന്ദദാസ്, വിപി ഉണ്ണികൃഷ്ണന്‍, അരവിന്ദ് പല്ലത്ത്, വിപി ആനന്ദന്‍, പിശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല