തിരുവനന്തപുരം: ജോര്‍ജ് ചാത്തമ്പടത്തിന്റെ പേരിലുള്ള പ്രഥമ മലയാള കലാ അക്കാദമി പുരസ്കാരം മുതുകുളം സോമനാഥിന്. തിരുവിഴ ജയശങ്കര്‍, പഴയിടം, മുരളി, അഞ്ചല്‍ ഗോപന്, രാജേഷ് ഹാബിറ്റാറ്റ്, വിനോദ് ചമ്പക്കര എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ശനി വൈകിട്ട് നാലിന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ ചാത്തമ്പടം അനുസ്മരണ സമ്മേളനത്തില്‍ ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് സമ്മാനിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല