സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

0
116

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കൃതികള്‍ക്കാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ, നോവല്‍, കവിത, നാടകം, വിവര്‍ത്തനം, പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം(ശാസ്ത്രം ഒഴികെ), ജീവചരിത്രം, ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷന്‍ എന്നിങ്ങനെ 10 വിഭാഗത്തില്‍ അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കില്ല. അവര്‍ക്ക് മറ്റു വിഭാഗങ്ങളിലേക്ക് കൃതികള്‍ അയക്കാം. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ അയക്കാം. പരിഷ്‌കരിച്ച പതിപ്പുകള് പരിഗണിക്കില്ല.

പുസ്തകത്തിന്റെ നാല് പ്രതിവീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം-34 വിലാസത്തില്‍ 30നു മുമ്പ് അയക്കണം. ഫോണ്‍: 8547971483


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here