സംസ്‌കൃതി സിവി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥകള്‍ ക്ഷണിച്ചു

0
87

ദോഹ: ഖത്തര്‍ സംസ്‌കൃതി വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള സംസ്‌കൃതി-സി.വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരത്തിനായി പ്രവാസി മലയാളികളില്‍ നിന്നും ചെറുകഥകള്‍ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക. ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും ഈ മത്സരത്തിലേക്ക് ചെറുകഥകള്‍ അയക്കാം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള, മൗലികമായ രചനകള്‍ ആയിരിക്കണം അവാര്‍ഡ് നിര്‍ണയത്തിന് അയക്കേണ്ടത്. രചനകളില്‍ രചയിതാവിന്റെ പേരോ മറ്റു വ്യക്തിഗത വിവരങ്ങളോ ഉള്‍ക്കൊള്ളിക്കരുത്. വിദേശരാജ്യത്ത് താമസിക്കുന്ന പ്രവാസി ആണെന്ന് തെളിയിക്കുന്ന രേഖകളും, മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള മേല്‍വിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം. രചനകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ cvsaward2023@gmail.com, mangalambijoos1969@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ സെപ്തംബര്‍ 5, 2023 നു മുന്‍പായി കിട്ടത്തക്കവിധം അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (00974) 55859609, 33310380, 55659527 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here