ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ആര്‍എസ് ശിവാജി(66) അന്തരിച്ചു. ഹാസ്യകഥാപാത്രങ്ങളുമായെത്തി സിനിമാ പ്രേമികളുടെ മനം കവരാന്‍ താരത്തിന് സാധിച്ചിരുന്നു. കൊളമാവു കോകില, ധാരാള പ്രഭു, അന്പേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
സെപ്റ്റംബര്‍ 1ന് പുറത്തിറങ്ങിയ യോഗി ബാബി ചിത്രം ലക്കി മാനില്‍ അഭിനയിച്ചിരുന്നു. നടനും നിര്‍മ്മാതാവുമായിരുന്ന എംആര്‍ സന്താനത്തിന്റെ മകനായി 1956ല്‍ ചെന്നൈയിലാണ് ജനനം. സഹോദരന് സന്താന ഭാരതിയും ചലച്ചിത്ര രംഗത്തുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല